May 27, 2026

സര്‍വകലാശാലകളുടെ കാവിവത്കരണം സംഘപരിവാര്‍ ലക്ഷ്യം: ഡോ.ജെ. പ്രസാദ്

0
site-psd-322
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: സര്‍വകലാശാലകളുടെ കാവിവത്കരണം സംഘപരിവാറിന്റെ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണെന്ന് കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ജെ. പ്രസാദ്. ജില്ലാ വിദ്യാഭ്യാസ സമിതി രൂപീകരണത്തിന് പിഡബ്ല്യുഡി ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുല്‍പ്പള്ളി പഴശിരാജ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ.ടി. മോഹന്‍ ബാബു അധ്യക്ഷനായി. പി.ജെ. ബിനേഷ് വിഷയാവതരണം നടത്തി. കെ. റഫീഖ്, കെ.എം. ഫ്രാന്‍സിസ്, സാന്ദ്ര രവീന്ദ്രന്‍,
ഡോ.എന്‍. മനോജ്, ടി.കെ. അബ്ദുള്‍ഗഫൂര്‍, ടി.വി. ഗോപകുമാര്‍, പി.കെ. സുധീര്‍, ജോണ്‍സണ്‍ ജോസഫ്, എന്‍.കെ. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

അശാസ്ത്രീയമായ കാര്യങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികളുടെ യുക്തിചിന്ത, ശാസ്ത്രാവബോധം എന്നിവയെ കേന്ദ്ര സര്‍ക്കാര്‍ തെറ്റായ മാര്‍ഗങ്ങളിലേക്ക് തിരിച്ചുവിടുകയാണ്. സര്‍വകലാശാലകള്‍ നന്‍മകളുടെയും മേന്‍മകളുടേയും കേദാരമാണ്. അവയെ സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ബോധപൂര്‍വവും സംഘടിതവുമായ പരിശ്രമം നടത്തേണ്ടതുണ്ട്. മാനവികതയുടെ അത്യുന്നതമായ അവസ്ഥയിലാണ് ഏറ്റവും ശ്രേഷ്ഠമായ ജനാധിപത്യം ഉണ്ടാകുന്നതെന്നും ജോ.ജെ. പ്രസാദ് പറഞ്ഞു.

എ.ടി. ഷണ്‍മുഖന്‍ സ്വാഗതവും കെ.ജി. പദ്മകുമാര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി പ്രഫ.ടി. മോഹന്‍ ബാബു(ചെയര്‍മാന്‍), എ.ടി. ഷണ്‍മുഖന്‍(കണ്‍വീനര്‍), എ.കെ. രാജേഷ്(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാനത്തെ പൊതു സര്‍വകലാശാലകള സംരക്ഷിക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്നതിന് കേരള വിദ്യാഭ്യാസ സമിതിക്കുകീഴില്‍ രൂപീകരിച്ചതാണ് ജില്ലാ സമിതി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *