May 5, 2026

റിപ്പണ്‍-ആനടിക്കാപ്പ് കാന്തന്‍പാറ റോഡ് നവീകരണത്തിന് ഭരണാനുമതി

0
site-psd-353
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടി രൂപ അടക്കല്‍ വരുന്ന റിപ്പണ്‍ – ആനടിക്കാപ്പ് കാന്തല്‍പാറ നവീകരണം ബഡ്ജറ്റില്‍ അനുവദിച്ചിരുന്നു.പ്രസ്തുത റോഡ് ബി.എം&ബിസി നിലവാരത്തില്‍ നവീകരിക്കുന്നതിന് വേണ്ടി വിനോദസഞ്ചാര വകുപ്പില്‍ നിന്നും ഭരണാനുമതി ലഭിച്ചതായി കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ: ടി സിദ്ധീഖ് അറിയിച്ചു.കാന്തന്‍പാറ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും റിപ്പണ്‍,ആനടിക്കാപ്പ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്ന ആളുകള്‍ക്ക് ഏറെ പ്രയാസകരമായിരുന്നു ഇതിലൂടെയുള്ള യാത്ര.

ഈ റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി തവണ വിനോദസഞ്ചാര വകുപ്പ് മന്ത്രിയെ കാണുകയും നിവേദനം നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ബഡ്ജറ്റ് പ്രൊപ്പോസലിലൂടെ പ്രസ്തുത പദ്ധതിക്ക് ഒരു കോടി രൂപ അനുവദിക്കുകയും ഇപ്പോള്‍ ഭരണാനുമതി ലഭ്യമായിട്ടുള്ളതെന്നും എംഎല്‍എ അറിയിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *