May 5, 2026

കണിയാമ്പറ്റ  ഗ്രാമപഞ്ചായത്തില്‍ സ്ത്രീ  ക്യാമ്പയിന് തുടക്കം

0
site-psd-352
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തില്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന സ്ത്രീ ക്യാമ്പയിന് തുടക്കമായി.ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം വരദൂര്‍ കുടുംബരോഗ്യ കേന്ദ്രത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി രജിത നിര്‍വഹിച്ചു. സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സ്‌ക്രീനിംഗ് നടത്തും. 2026 മാര്‍ച്ച് എട്ട് വനിത ദിനം വരെ ചൊവ്വ,  വ്യാഴം ദിവസങ്ങളില്‍ ആരോഗ്യ കേന്ദ്രത്തില്‍ പ്രത്യേക സ്ത്രീ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും.കുടുംബരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിശോധനകളും സേവനങ്ങളും ലഭ്യമാക്കുക, വിദഗ്ധ മെഡിക്കല്‍ സേവനങ്ങള്‍ ഉറപ്പാക്കുക, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണം സംബന്ധിച്ച് ബോധവത്കരണം നടത്തുക, ആരോഗ്യപ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.വിളര്‍ച്ച, പ്രമേഹം, രക്തസമ്മര്‍ദ്ദം, തുടങ്ങിയ വിവിധ തരം പരിശോധനകളും കുഞ്ഞുങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകളും, ഗര്‍ഭകാല പരിചരണം, മുലയൂട്ടല്‍, ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ബോധവത്കരണവും നല്‍കും. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂര്‍ഷ ചേനോത്ത് അധ്യക്ഷത വഹിച്ച പരിപാടിയില്‍ വരദൂര്‍ കുടുംബരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. എ പി സിത്താര, പിഎച്ച്എന്‍ ജോസി ജോസഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാനിവാസ് വാഴയില്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *