May 5, 2026

സര്‍ക്കാറിനും പത്രമാധ്യമങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും,സമരവളണ്ടിയര്‍മാര്‍ക്കും നന്ദിയും അഭിനന്ദനവും

0
site-psd-356
By ന്യൂസ് വയനാട് ബ്യൂറോ

പൂഴിത്തോട് – പടിഞ്ഞാറത്തറ വയനാട് റോഡിന് അനുകൂലമായി നിയമസഭയില്‍ പ്രഖ്യാപനം വന്നതില്‍ അതിയായ സന്തോഷം രേഖപ്പെടുത്തുന്നു. 70% പൂര്‍ത്തിയാക്കി 30 കൊല്ലം പിന്നിട്ട ഈ ബദല്‍ റോഡിന് ഏറെ പ്രതിസന്ധികള്‍ ഉണ്ടായിരുന്ന കാലങ്ങളില്‍ പോലും ഉണ്ടാകാത്ത പരിഗണന ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഉണ്ടായിരിക്കുന്നതില്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.ജനങ്ങളാകെയും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്ന ഈ പദ്ധതി തടസങ്ങള്‍ നീക്കി എത്രയും വേഗം നടപ്പിലാക്കണമെന്ന് കേന്ദ്ര സംസ്ഥാനസര്‍ക്കാറുകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

ചുരം ഇടിഞ്ഞു വയനാട് ഒറ്റപ്പെടുമ്പോള്‍ മാത്രമല്ല, താമരശ്ശേരി ചുരത്തിലെ ദിവസേനയുളള ഗതാഗതക്കുരുക്കും ജനങ്ങളെ എന്നെന്നും ബുദ്ധിമുട്ടിക്കുകയാണ്. ബന്ദിപ്പൂര്‍ മേഖലയിലെ രാത്രിയാത്രാ നിരോധനം കര്‍ശനമാക്കിയതോടെ, വയനാട്ടുകാര്‍ ബന്ധനസ്ഥരുമാണ്. വയനാട് വഴി കടന്നു പോകുന്ന യാത്രക്കാരും ഇതിന്റെ പ്രയാസങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ കാര്യങ്ങള്‍ ബോധ്യപ്പെട്ട് പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് ഉള്ള കാല്‍വെപ്പായി നിയമസഭയില്‍ ഒരു പ്രഖ്യാപനം വന്നതില്‍ സന്തോഷവും കടപ്പാടും അറിയിക്കുന്നു.

ഈ കാര്യങ്ങള്‍ സജീവമായി റിപ്പോര്‍ട്ട് ചെയ്യുന്ന മനോരമ, മാതൃഭൂമി, കൗമുദി, ചന്ദ്രിക, സുപ്രഭാതം, തുടങ്ങി എല്ലാ പത്രങ്ങള്‍ക്കും,
വിശിഷ്യാ മീഡിയാ വണ്‍, റിപ്പോര്‍ട്ടര്‍, 24, തുടങ്ങി എല്ലാ ചാനലുകളെയും അഭിനന്ദിക്കുന്നു. അവരുടെ അകമഴിഞ്ഞ സഹകരണം തുടര്‍ന്നും ഉണ്ടാകണമെന്നു അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.കോഴിക്കോട് ജില്ലയിലെ സമരസമിതിപ്രവര്‍ത്തകര്‍ സന്തോഷം പ്രകടിപ്പിക്കുന്നതിനൊപ്പം, വര്‍ഷങ്ങളായി ഇക്കാര്യത്തില്‍ ഒറ്റക്കും കൂട്ടായും സമരപ്രക്ഷോഭങ്ങളില്‍ പങ്കാളികളായ വയനാട് കോഴിക്കോട് ജില്ലകളിലെ ആക്ഷന്‍ കമ്മറ്റികള്‍ക്ക് നന്ദി അറിയിക്കുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *