May 7, 2026

ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂംകുഴിയുടെ വേര്‍പാടില്‍ അനുശോചിച്ച് പ്രിയങ്ക ഗാന്ധി എം.പി

0
site-psd-395
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: തൃശ്ശൂര്‍ അതിരൂപത മുന്‍ മെത്രാപൊലിത്ത മാര്‍ ജേക്കബ് തൂങ്കുഴിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം.പി. നിസ്വാര്‍ത്ഥ സേവനം കൊണ്ടും അനുകമ്പ കൊണ്ടും അടയാളപ്പെടുത്തിയ ഒരു മാര്‍ഗ്ഗദീപമായിരുന്നു അദ്ദേഹം എന്ന് അവര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കാരുണ്യവും വിവേകവും സ്പര്‍ശിച്ച കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമുള്ള അനുശോചനം അറിയിക്കുന്നതായി അവര്‍ പറഞ്ഞു.മാനന്തവാടി രൂപതയുടെ ആദ്യത്തെ ബിഷപ്പായിരുന്നു അദ്ദേഹം.

വയനാട്ടില്‍ ആരോഗ്യ വിദ്യാഭ്യാസ രംഗത്തുള്‍പ്പടെ ഒട്ടേറെ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും സമൂഹനന്മയ്ക്ക് ഉപയോഗപ്പെടുത്തുന്നതിനും സ്തുത്യര്‍ഹമായ നേതൃത്വം അദ്ദേഹം നല്‍കിയിട്ടുണ്ട്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *