ചിങ്ങേരി പള്ളിപ്പെരുന്നാളിന് തുടക്കമായി
തീര്‍ത്ഥാടന കേന്ദ്രമായ ചിങ്ങേരി സെന്‍ മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ എല്‍ദോ മോര് ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ അതിവിപുലമായ പരിപാടികളോടെ നടത്തും. പെരുന്നാളിനോട് അനുബന്ധിച്ച് പന്തല്‍ കാല് നാട്ടല്‍ ഇരുപത്തിയൊന്നാം തീയതി ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കാരംകൊല്ലിയില് സ്ഥാപിതമായിരിക്കുന്ന ബസേലിയോസ് ബാവയുടെ കുരിശുംതൊട്ടില് നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ കുമ്പളേരി, താഴ്ത്ത വയല്‍, ചീരാന്‍കുന്ന്, കാരച്ചാല്‍ എന്നീ പ്രദേശങ്ങളിലൂടെ പ്രയാണം ചെയ്തു പള്ളിയില്‍ എത്തിച്ചേരും.
അതിപുരാതന ക്രിസ്ത്യന്‍ കലാരൂപമായ മാര്‍ഗംകളി 50 ചേര്‍ന്ന് അവതരിപ്പിക്കും.തുടര്‍ന്ന് എല്‍ദോ ബേസില്‍ സംഗമം നടത്തപ്പെടുന്നു ഫാദര്‍ ബിബിന്‍ കുരുമോളോത്ത് ക്ലാസ നയിക്കുന്നു. ഇടവക വികാരി ഫാദര്‍ എല്‍ദോ മനയത്ത്, പള്ളി ട്രസ്റ്റി പീറ്റര്‍ തണേലിമാലില് , സെക്രട്ടറി ബേസില്‍ കണ്ണന്താഴത്ത്, പെരുന്നാള്‍ ജനറല്‍ കണ്‍വീനര്‍ സജീ വര്‍ഗിസ് വടക്കന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുക്കുന്നു.





Leave a Reply