തൃശ്ശിലേരി സ്കൂൾ സ്റ്റേജ് പൊളിച്ചുമാറ്റിയത് മാനദണ്ഡങ്ങൾ പാലിക്കാതെ: പരാതിയുമായി സാമൂഹ്യ പ്രവർത്തക
മാനന്തവാടി: തൃശ്ശിലേരി ഗവൺമെൻ്റ് സ്‌കൂളിലെ സ്റ്റേജ് പൊളിച്ചുമാറ്റിയത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് ആരോപിച്ച് സാമൂഹ്യ പ്രവർത്തക റീന ജോർജ് രംഗത്ത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടികളിൽ സ്കൂൾ അധികൃതരും തിരുനെല്ലി ഗ്രാമപഞ്ചായത്തും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് നൽകിയതെന്നും അവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ജില്ലാ പഞ്ചായത്തിൻ്റെ കീഴിലുള്ള കെട്ടിടമാണ് പൊളിച്ചുമാറ്റിയത്. സ്റ്റേജ് പൊളിക്കുന്നതിന് മുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ, അൺഫിറ്റ് സർട്ടിഫിക്കറ്റ് ഉണ്ടോ എന്നീ ചോദ്യങ്ങൾക്ക് ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് മറുപടി നൽകി. എന്നാൽ, സ്കൂൾ അധികൃതരും ഗ്രാമപഞ്ചായത്തും നൽകിയത് തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണെന്ന് റീന ജോർജ് പറഞ്ഞു.
ഇതിനെതിരെ നൽകിയ അപ്പീലിൽ ബ്ലോക്ക് പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ നടത്തിയ ഹിയറിംഗിൽ കെട്ടിടം പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട രേഖകളും പഞ്ചായത്ത് ഹാജരാക്കിയിട്ടില്ല അവർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ കുറ്റക്കാരായവരെ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും റീന ജോർജ് വ്യക്തമാക്കി.





Leave a Reply