കുടിവെള്ള വിതരണ പദ്ധതികളില്‍ കല്‍പ്പറ്റ നഗരസഭ മാതൃകയാണെന്ന് എം.എല്‍.എ അഡ്വ.ടി.സിദ്ദീഖ്
കല്‍പ്പറ്റ ;കുടിവെള്ള വിതരണ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന കാര്യത്തില്‍ കല്‍പ്പറ്റ നഗരസഭ ജില്ലയിലെ തദ്ദേശ സ്വഭം ഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്ന് കല്‍പ്പറ്റ മണ്ഡലം എം.എല്‍.എ അഡ്വക്കറ്റ് ടി.സിദ്ദീഖ് അഭിപ്രായപ്പെട്ടു.കല്‍പ്പറ്റ നഗരസഭയില്‍ അമൃത് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 19.11 കോടി രൂപ ചിലവഴിച്ച് കല്‍പ്പറ്റ നഗരസഭ സമ്പൂര്‍ണ സൗജന്യ കുടിവെള്ള വിതരണ പദ്ധതി നടപ്പിലാക്കുന്നത് എന്നത് ഏറെ അഭിനന്ദനാര്‍ഹമാണെന്ന് ഉദ്ഘാടനം ചെയ്ത് എം.എല്‍.എ അഭിപ്രായപ്പെട്ടു.നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ മുജീബ് കേയംതൊടി, ആയിഷ പള്ളിയാല്‍, അഡ്വ. എ.പി. മുസ്തഫ, വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.കെ. ജിതേഷ്, മുന്‍ ചെയര്മാന് പി.പി. ആലി, വാര്‍ഡ് തുടങ്ങിയവര്‍ സംസാരിച്ചു.
ജനങ്ങള്‍ക്ക് വൃത്തിയും , ശുദ്ധവുമായ കുടിവെള്ളം നല്‍കുക എന്നത് സര്‍ക്കാറിന്റേയും, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും ഏറ്റവും അടിസ്ഥാനപരമായ ഉത്തരവാദിത്വമാണ്. എന്നാല്‍് സാമ്പത്തിക പ്രയാസവും, ഉയര്‍ന്ന സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കാനുള്ള സാമ്പത്തിക പ്രയാസവും കാരണം പലപ്പോഴും ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാറുകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കഴിയാറില്ല.നഗരസഭ ചെയര്മാന് അഡ്വ. ടി.ജെ. ഐസക്ക് ചടങ്ങില്‍ അദ്ധ്യക്ഷയായി.നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സരോജിനി ഓടമ്പത്ത് സ്വാഗതവും, നഗരസഭ സെക്രട്ടറി അലി അഷ്ഹര്‍ നന്ദിയും പറഞ്ഞു.കൗണ്‍സിലര്‍മാരായ വിനോദ് കുമാര്‍, കെ.അജിത, റൈഹാനത്ത് വടക്കേതില്‍, പി.കുഞ്ഞുട്ടി, ഷരീഫ ടീച്ചര്‍, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ , വിപിന്‍ ജോസ് , ഓവര്‍സിയര്‍ അഖില്‍ എം.സി., തുടങ്ങിയവര്‍ സംബന്ധിച്ചു.





Leave a Reply