April 16, 2026

രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സൈനികരുടെ വിധവകളെ ആദരിച്ചു

0
site-psd-422
By ന്യൂസ് വയനാട് ബ്യൂറോ

രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും സുരക്ഷിതത്വത്തിനുമായി പ്രവര്‍ത്തിക്കുന്ന ധീര ജവാന്‍മാരുടെ കുടുംബത്തിന് സംരക്ഷണവും പിന്തുണയും ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കര്‍ത്തവ്യമാണെമന്ന് പട്ടികജാതി – പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ നേതൃത്വത്തില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ജവാന്‍മാരുടെ ഭാര്യമാരെ ആദരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 47 പേരെ ആദരിച്ചു.

മാറിമാറി വരുന്ന സര്‍ക്കാരുകള്‍ സൈനികരുടെ ക്ഷേമത്തിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. രണ്ടാം ലോക മഹാ യുദ്ധത്തില്‍ ലോകത്തെമ്പാടുമായി 72 ദശ ലക്ഷത്തോളം പേര്‍ ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ ഏകദേശം 87000 ത്തിലധികം ഇന്ത്യന്‍ സൈനികരാണ്. ജില്ലാ സൈനിക ക്ഷേമ ബോര്‍ഡ്, സൈനിക സമൂഹം, സൈനികരുടെ സംഭാവന ആരോഗ്യ പദ്ധതി, എക്‌സ് സര്‍വീസ് മെന്‍ കമ്മ്യൂണിറ്റി വയനാട് ബ്ലഡ് ഡോണെഷന്‍ കമ്മിറ്റി, കണ്ണൂര്‍ ഡിഫന്‍സ് സര്‍വീസ് സൊസൈറ്റി, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ചുള്ള ഡോക്യൂമെന്ററി പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു. വീര വനിതകള്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു.

പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ, വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പട്ടാണി, ബ്രിഗേഡിയര്‍ ജോര്‍ജ്, കേണല്‍ ഡി സുരേഷ് ബാബു, ലെഫ്റ്റനന്റ് കേണല്‍ വി.ഡി ചാക്കോ, ജില്ലാ സൈനിക വെല്‍ഫയര്‍ ഓഫീസര്‍ ക്യാപ്റ്റന്‍ വിനോദ് മാത്യു, ക്യാപ്റ്റന്‍ വി.കെ ശശീന്ദ്രന്‍, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി വിശ്വാനന്ദന്‍, വി അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *