May 6, 2026

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഇത്തവണ 11 ദിവസം

0
site-psd-432
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: ശക്തി സ്വരൂപിണിയായ ദേവിയുടെ വിവിധ ഭാഗങ്ങളെ ആരാധിച്ചും വിദ്യയും കലകളും ഉപാസിച്ചും ബൊമ്മക്കൊലു ഒരുക്കി പൂജിച്ചും നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇത്തവണ 9 ദിവസമല്ല 11 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ആഘോഷങ്ങള്‍. പത്താം ദിവസമാണ് മഹാനവമി. 11ാം ദിവസം വിജയ ദശമി. പുസ്തക പൂജ നാല് ദിവസമാണ്. സാധാരണയായി 9 രാത്രികളും 10 പകലുകളുമാണ് നവരാത്രി ആഘോഷിക്കുന്നത്. ഇത്തവണ 10 രാത്രികളും 11 പകലുകളുമാണ്.അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസമാണ് പൂജവയ്പ്പ്. സെപ്റ്റംബര്‍ 29നാണ് പൂജ വയ്‌ക്കേണ്ടത്. ദശമി തിഥി ഉദയം മുതല്‍ ആറ് നാഴിക എങ്കിലും വരുന്ന ദിവസം പൂജയെടുപ്പും വിദ്യാരംഭവും ആചരിക്കും.

ഇതിനിടെയില്‍ രണ്ട് ദിവസങ്ങളിലായി നവമി തിഥി വരുന്നതിനാലാണ് ഇത്തവണ പൂജവയ്പ്പ് നാല് ദിവസവും മൊത്തം നവരാത്രി ദിനങ്ങള്‍ 11 ദിവസവുമായി മാറുന്നത്. ഒക്ടോബര്‍ രണ്ടിനാണ് വിദ്യാരംഭം.സംഗീതോത്സവങ്ങള്‍, നവരാത്രി പൂജകള്‍, പുസ്തക പൂജ, വിദ്യാരംഭം അടക്കമുള്ള വിപുലമായ പരിപാടികള്‍ സംസ്ഥാനത്തെ വിവിധ ദേവീ ക്ഷേത്രങ്ങളില്‍ നടക്കും. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *