ഖാദി സന്ദേശ യാത്ര സംഘടിപ്പിച്ചു
വൈത്തിരി: ഖാദി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ബീ കീപ്പിങ് ക്ലസ്റ്ററും, വയനാട് ഹണി മ്യൂസിയം എല്‍.എല്‍ പിയും ചേര്‍ന്ന് ഖാദി സന്ദേശയാത്ര നടത്തി. ഖാദി സന്ദേശയാത്ര ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രിസ് കമ്മീഷന്‍ സൗത്ത് സോണ്‍ സി ഇ ഒ മദന്‍കുമാര്‍ റെഡ്ഡി ഫ്‌ലാഗ് ഓഫ് ചെയ്തു. 500ഓളം ക്ലസ്റ്റര്‍ അംഗങ്ങള്‍ പങ്കെടുത്ത സന്ദേശയാത്രയില്‍ കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രിസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി ജി ആണ്ടവര്‍ ജില്ലാ വ്യവസായ കമ്മീഷണര്‍ അയ്യപ്പന്‍, ഖാദി ബോര്‍ഡ് പ്രൊജക്റ്റ് ഡയറക്ടര്‍ കെ വിനോദ്, ഗ്രാമപഞ്ചായത്തഗം ജ്യോതിഷ് കുമാര്‍, ഷാജു ജോസഫ്, സുരേഷ് ജോയ്, മനോജ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വയനാട് ജില്ലയിലെ മികച്ച തേനീച്ച പ്രചാരകനായ വയനാട് ഹണി മ്യൂസിയം എം.ഡി ടി. എ ഷറഫുദ്ധീനെയും ജില്ലയിലെ മികച്ച തേനീച്ച കര്‍ഷകരെയും പരിപാടിയില്‍ ആദരിച്ചു. തേനീച്ച കര്‍ഷകരുമായുള്ള മുഖാമുഖം പരിപാടി കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. കാനറാ ബാങ്ക് മാനേജര്‍ ടി.സന്തോഷ് കുമാര്‍,ജയകുമാര്‍ ടി,കെ.പി സെയ്ദ് അലവി, ഫൈസല്‍ കെ. വി, എ.എ വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.





Leave a Reply