പത്മപ്രഭ പുസ്തക ചര്‍ച്ച:അവതാരകരുടെ സംഗമം നടത്തി
കല്‍പ്പറ്റ: പത്മപ്രഭ പൊതു ഗ്രന്ഥലയം എല്ലാ രണ്ടാമത്തെ ശനിയാഴ്ചകളില്‍ നടത്തി വരുന്ന പുസ്തക ചര്‍ച്ച ഇരുന്നുറിലെത്തിയതിന്റെ ഭാഗമായി ഇതുവരെ പുസ്തകം അവതരിപ്പിച്ചവരുടെ സംഗമം നടത്തി.എം.പി. വീരേന്ദ്രകുമാര്‍ ഹാളില്‍ നടന്ന പരിപാടി താളൂര്‍ നീലഗിരി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് സെക്രട്ടറിയും മാനേജിങ് ഡയറക്ടറുമായ ഡോ. റാഷിദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു. ഇരുന്നുറിലെത്തുന്ന പുസ്തക ചര്‍ച്ചകള്‍ കേരളത്തില്‍ അപൂര്‍വമാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രന്ഥലയം പ്രസിഡന്റ് ടി.വി. രവീന്ദ്രന്‍ അധ്യക്ഷനായി.ഇത്തരം കൂട്ടായ്മകളില്‍ യുവാക്കളുടെ പ്രാതിനിധ്യം കുറഞ്ഞു വരുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. എം.കെ. പത്മപ്രഭയുടെയും വീരേന്ദ്രകുമാറിന്റെയും ഓര്‍മകള്‍ നിറഞ്ഞു നില്‍ക്കുന്ന ഗ്രന്ഥലയത്തിന് ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാനാവട്ടെ എന്ന് ഡോ. റാഷിദ് ഗസ്സാലി ആശംസിച്ചു. പുസ്തക ചര്‍ച്ചകളില്‍ സജീവ സന്നിധ്യമായ ഗ്രന്ഥശാല പ്രവര്‍ത്തകനും എഴുത്തുകാരനുമായ സി.കെ. കുഞ്ഞികൃഷ്ണനെ ഡോ. റാഷിദ് ഗസ്സാലി മൊമെന്റോ നല്‍കി ആദരിച്ചു.
പുതിയ കാലത്തെ വായന എന്ന വിഷയം പുല്‍പള്ളി പഴശ്ശിരാജ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ടി. മോഹന്‍ബാബു അവതരിപ്പിച്ചു. അഡ്വ. പി. ചാത്തുക്കുട്ടി, ഡോ. ടി.പി.വി. സുരേന്ദ്രന്‍, ഡോ. പി. ലക്ഷ്മണന്‍, സൂപ്പി പള്ളിയാല്‍, പ്രീത കെ. പ്രിയദര്‍ശിനി, ഡോ. പി.എ. ജലീല്‍, കെ. ഇന്ദിര, സി.വി. ഉഷ, കെ. പ്രകാശന്‍, എം.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.പാട്ടരുവി കലാകാരന്മാര്‍ ഗാനങ്ങള്‍ ആലപിച്ചു





Leave a Reply