പൂഴിത്തോട് -പടിഞ്ഞാറത്തറ സ്മൃഥിസായാഹ്നം നാളെ
പടിഞ്ഞാറത്തറ:തറ കല്ലിട്ടിട്ട് 31 വര്‍ഷമായിട്ടും പണി പൂര്‍ത്തീകരിക്കാത്ത ചുരമില്ലാത്ത പാതയായ പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് യാഥാര്‍ത്ഥ്യമാക്കുന്നതിന് സമര മുഖത്തുള്ള ജനകീയ കര്‍മ്മസമിതിയുടെ റിലേ സമരം1000 ദിവസത്തിലേക്ക് അടുക്കുമ്പോള്‍ മുന്‍ കാലങ്ങളില്‍ റോഡിനു വേണ്ടി പോരാടിയ പ്രവര്‍ത്തകരെ ആദരിക്കുന്നതിനായി 2025 നാളെ് വൈകുന്നേരം 6.30 ന് സമരപന്തലിനരുകില്‍ സ്മൃഥി സായാഹ്നം സംഘടിപ്പിക്കും.
പൊതുസമ്മേളനത്തില്‍ വയനാട് കോഴിക്കോട് ജില്ലകളില്‍ നിന്ന് പ്രവര്‍ത്തകര്‍ പങ്കെടുക്കും റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം, വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ്, കിഫാ തുടങ്ങിയ സംഘടനകളുടെ ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ ചടങ്ങില്‍ ആശംസകളര്‍പ്പിക്കും.





Leave a Reply