May 6, 2026

ദേശീയ ആയുര്‍വേദ ദിനാഘോഷം: സൗജന്യ ബോധവത്കരണവുമായി എഎംഎഐ

0
site-psd-467
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ദേശീയ ആയുര്‍വേദ ദിനാഘോഷത്തിന്റെ ഭാഗമായി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(എഎംഎഐ) വയനാട് ഘടകം സൗജന്യ ബോധവത്കരണ ക്ലാസുകള്‍ നടത്തുന്നു. ‘ആയുര്‍വേദം ജനങ്ങള്‍ക്കും ഭൂമിക്കും’ എന്ന സന്ദേശവുമായി ജില്ലയില്‍ 100 ഓളം ക്ലാസ് നടത്താനാണ് തീരുമാനമെന്ന് മുന്‍ ഡിഎംഒ ഡോ.കെ.പി. വിനോദ് ബാബു, എഎംഎഐ ജില്ലാ പ്രസിഡന്റ് ഡോ.എം. രജീഷ്, കല്‍പ്പറ്റ ഏരിയ പ്രസിഡന്റ് ഡോ.ജാസിത് മന്‍സൂര്‍ എന്നിവര്‍ അറിയിച്ചു.ക്ലാസ് ആവശ്യമുള്ളവര്‍ക്ക് 9916283138(കല്‍പ്പറ്റ), 9656297733(മാനന്തവാടി), 8281448001(ബത്തേരി) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

കോളജുകള്‍, സ്‌കൂളുകള്‍, വായനശാലകള്‍, റസിഡന്റ്സ് അസോസിയേഷന്‍ ആസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് അടുത്ത രണ്ട് മാസത്തിനിടെ ക്ലാസ് സംഘടിപ്പിക്കുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *