കഞ്ചാവുമായി യുവാവ് പിടിയില്‍
പുല്പള്ളി : ബത്തേരി പള്ളിക്കണ്ടി കാര്യംപുറം വീട്ടില്‍ ദിപിന് (25)നെയാണ് പുല്പള്ളി പോലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ പെരിക്കല്ലൂര്‍ ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതില്‍ ഇയാളില്‍ നിന്ന് 85 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.പുല്പള്ളി സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ സി രാംകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ജില്ലാ അതിര്‍ത്തികളിലും മറ്റു മേഖലകളിലും പോലീസിന്റെ ലഹരിക്കെതിരെയുള്ള കര്‍ശന പരിശോധനകള്‍ തുടരും.





Leave a Reply