May 6, 2026

ബൈരക്കുപ്പയെ സാമൂഹ്യ വിരുദ്ധകേന്ദ്രമാക്കിയത് കോണ്‍ഗ്രസ്സ് നേതൃത്വം: ബി.ജെ.പി

0
site-psd-502
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: ബൈരക്കുപ്പ പാലം പണിയാന്‍ 1994 ല്‍ തറക്കല്ലിട്ടെങ്കിലും മൂന്ന് പതിറ്റാണ്ടിന് ശേഷവും തറക്കല്ല് മാത്രമായി അവശേഷിക്കാന്‍ സാധിച്ചത് ജില്ലയിലെ കോണ്‍ഗ്രസ്സിന്റെ ചരിത്രപരമായ നേട്ടമായി കാണണമെന്നും എം പി ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യേക പുരസ്‌കാരം നല്‍കണമെന്നും ബി ജെ പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയല്‍ പറഞ്ഞു ബൈരക്കുപ്പ പാലത്തിന് തറക്കല്ലിട്ടിടത്തേക്ക് ബി.ജെ.പി മുള്ളന്‍കൊല്ലി പഞ്ചായത്ത് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡണ്ട് ഐക്കരശ്ശേരി ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി.

മണ്ഡലം പ്രസിഡണ്ട് മനു പ്രസാദ്, അഖില്‍ പ്രേം, കെ.ഡി.ഷാജി ദാസ്, വി.എസ് ഷിബി, ഇന്ദു സുകുമാരന്‍ ‘ ഇ.കെ സനല്‍കുമാര്‍, അനീഷ് പള്ളത്ത്, ആശാ ഷാജി, ലീന വിനോദ്, രാജന്‍ പാറക്കല്‍ ,അനില്‍ കെ.എസ്. ജോബിഷ്മാവടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.അസന്‍മാര്‍ഗ്ഗകളായ കോണ്‍ഗ്രസ്സ് നേതാക്കളാണ് പെരിക്കല്ലൂരിനേയും ബൈരക്കുപ്പയേയും സാമൂഹ്യ വിരുദ്ധ കേന്ദ്രമാക്കിയത് ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ്സ് നേതാവ് ജയിലിലായതും പഞ്ചായത്ത് മെമ്പര്‍ ആത്മഹത്യ ചെയ്തതും കോണ്‍ഗ്രസ്സ് നേതാവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതും രാത്രിയുടെ മറവില്‍ ബൈരക്കുപ്പ നദിയെ മറയാക്കി കോണ്‍ഗ്രസ് നേതൃത്വം ചെയ്ത വിധ്വംസക പ്രവര്‍ത്തനത്തിന്റെ പരിണിത ഫലമാണ് പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പ്രദേശം പതിറ്റാണ്ടുകളായി അവഗണന നേരിടുന്ന പ്രദേശമാണ് ബൈരക്കുപ്പ പാലം വന്നാല്‍ പ്രദേശത്തിന് സമഗ്ര വികസനമുണ്ടാകും വികസനത്തിന് തുരങ്കം വെക്കുന്നത് കേരളം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികളാണെന്നും തറക്കല്ലില്‍ പ്രതിഷേധ റീത്ത് സമര്‍പ്പിച്ച ശേഷം പ്രശാന്ത് മലവയല്‍ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *