July 17, 2026

വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കേളു

0
site-psd-513
By ന്യൂസ് വയനാട് ബ്യൂറോ

വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പറഞ്ഞു. വെള്ളമുണ്ട എട്ടേനാല്‍ സിറ്റി ഓഡിറ്റോറിയത്തില്‍ വയോജന സംഗമം, ‘മുമ്പേ നടന്നവര്‍ക്ക് താങ്ങാകാം സീസണ്‍-2’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവിധ നിയമ പരിരക്ഷയും ക്ഷേമ പരിരക്ഷയും വയോജനങ്ങള്‍ക്കായി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. വയോജന കമ്മീഷന്‍ രൂപീകരിച്ചതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു തന്നെ മാതൃകയാണ്.

അവഗണനയും ചൂഷണവും അനാഥത്വവും അടക്കം വയോജനതയുടെ ജീവിത പ്രയാസങ്ങള്‍ സംബന്ധിച്ച വര്‍ധിച്ചുവരുന്ന ഉത്കണ്ഠകള്‍ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.വയോജനങ്ങളുടെ സാമൂഹ്യ ബന്ധങ്ങള്‍, പൊതു സമ്പര്‍ക്കം, മാനസികവും ശാരീരികവുമായ ആരോഗ്യം പ്രോത്സാഹിപ്പിക്കല്‍ എന്ന ലക്ഷ്യത്തോടെയാണ്പരിപാടി സംഘടിപ്പിച്ചത്.

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷയായ പരിപാടിയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുരേഷ് ബാബു കണ്ണൂര്‍,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ജുനൈദ് കൈപ്പാണി, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ കെ സല്‍മത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചന്ദ്രകാന്ത്, വിവിധ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *