ബ്ലോക്ക് സെക്രട്ടറിക്കെതിരെയുള്ള ആരോപണം രാഷ്ട്രീയ ഗൂഢാലോചന: ഡിവൈഎഫ്ഐ
കല്‍പ്പറ്റ: ഡി.വൈ.എഫ്.ഐ കോട്ടത്തറ ബ്ലോക്ക് സെക്രട്ടറി പി.ജംഷീദിന് എതിരായ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. പൊതുപ്രവര്‍ത്തനത്തില്‍ സജീവമായ യുവാവിനെ ലക്ഷ്യമാക്കി പരാതി കെട്ടിച്ചമച്ചതാണ്. പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും പിണങ്ങോടുള്ള വീട്ടിലെത്തി 17-ാം തീയതി ജംഷിദ് മോശമായി പെരുമാറിയെന്നാണ് ആരോപണം. ഭര്‍ത്താവും കുടുംബവും വാര്‍ത്താസമ്മേളനം നടത്തി പരാതിക്കാരിയുടെ വാദം പൂര്‍ണമായി തള്ളിയിട്ടുണ്ട്. മോശമായി പെരുമാറിയെന്ന് ആരോപിക്കുന്ന സമയം വെങ്ങപ്പള്ളിയില്‍ വാഹന അപകടവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിലായിരുന്നു ജംഷിദ്. ഇതിന്റെ തെളിവും പുറത്തുവന്നിട്ടുണ്ടെന്നും ഡിവൈഎഫ്ഐ.
പരാതിക്കാരി 17-ാം തീയതിക്ക് ശേഷവും ജംഷിദിന്റെ വീട്ടിലെത്തുകയും കുടുംബവുമായി സൗഹൃദം സൂക്ഷിക്കുകയും ചെയ്തിരുന്നു. പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ പരാതിക്കാരിയുടെ ഭര്‍തൃവീട്ടില്‍ 21നുണ്ടായ കുടുംബവഴക്ക് തീര്‍ക്കാന്‍ ശ്രമിച്ചതിലുണ്ടായ പ്രകോപനം രാഷ്ട്രീയ ലക്ഷ്യംവച്ച് ഉപയോഗിക്കുകയാണ്. കുടുംബവഴക്ക് സംഘര്‍ഷത്തിലെത്തിയപ്പോള്‍ ജംഷിദാണ് പൊലീസിനെ അറിയിച്ചത്. അന്നേ ദിവസം വീട്ടിലെത്തിയ പോലീസിനോട് പരാതിക്കാരി ആരോപണങ്ങള്‍ ഒന്നും ഉന്നയിച്ചിരുന്നില്ല. പരാതിക്കാരിയുടെ കുടുംബാങ്ങള്‍ക്കെതിരെ ഭര്‍ത്താവിന്റെ കുടുംബം നിയമനടപടിക്ക് ഒരുങ്ങിപ്പോള്‍ വ്യാജ ആരോപണം ഉന്നയിക്കുകയായിരിന്നു. തെറ്റായ പ്രചാരണത്തിനെതിരെ ജംഷിദ് പൊലീസില്‍ 442/25 നമ്പരില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊതു പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുടുംബ പ്രശ്നങ്ങളില്‍ ഇടപെടുവന്നരെ രാഷ്ട്രീയം ലക്ഷ്യം വെച്ച് തേജോവധം ചെയ്യുന്ന സമീപനം അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം വ്യാജ ആരോപണങ്ങള്‍ തള്ളിക്കളയണമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.ി





Leave a Reply