May 6, 2026

ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ രാജിവെച്ചു

0
site-psd-527
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ രാജിവെച്ചു. രാജിക്കത്ത് കെപിസിസിക്ക് ലഭിച്ചു. ടി.ജെ ഐസക്കിനാണ് താല്‍ക്കാലിക ചുമതല. വയനാട്ടില്‍ ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു.മുള്ളന്‍കൊല്ലിയിലെ അടക്കമുള്ള വിഷയങ്ങള്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. സ്വയം രാജിവച്ചതാണെന്ന് അപ്പച്ചന്‍ പറഞ്ഞു. ബാക്കി കാര്യങ്ങള്‍ കെപിസിസി നേതൃത്വം പറയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”രാജി സന്നദ്ധത അറിയിച്ചിരുന്നതാണ്. രാജി അംഗീകരിച്ചതായി നേതാക്കള്‍ എന്നെ അറിയിച്ചിട്ടില്ല. ഒഴിവാകാന്‍ പറഞ്ഞാല്‍ നാളെ ഒഴിവാകും” അപ്പച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ ആത്മഹത്യയില്‍ ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍, മുന്‍ കോണ്‍?ഗ്രസ് നേതാവ് കെ.കെ ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു. പിന്നീട് ഇവര്‍ക്ക് കല്പറ്റ സെഷന്‍സ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *