May 6, 2026

വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം: എം ഷാജര്‍ യുവജന കമ്മീഷന്‍ അദാലത്തില്‍ 8 പരാതികള്‍ തീര്‍പ്പാക്കി

0
site-psd-533
By ന്യൂസ് വയനാട് ബ്യൂറോ

വിദേശ തൊഴില്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ യുവജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നുംലഹരിക്കെതിരെ യുവജന പ്രാധാന്യമുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ച് ക്യാമ്പയിനുകള്‍ നടപ്പിലാക്കി വരുകയാണെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്ക് പ്രയാസങ്ങളും പരാതികളും അറിയിക്കാന്‍ 1800 123 5310 എന്ന ടോള്‍ഫ്രീ നമ്പര്‍ഒരുക്കിയിട്ടുണ്ടെന്നും കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു. മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, സൈബര്‍ തട്ടിവ്, ഗാര്‍ഹിക പീഢനം, തൊഴില്‍ വിസ തട്ടിപ്പ്, വാഹന ഇന്‍ഷുറന്‍സ് ലഭിക്കാത്തത്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ സര്‍ട്ടിഫിക്കറ്റ് തിരികെ ലഭിക്കുന്നത്, പി.എസ്.സി തുടങ്ങിയ വിഷയങ്ങളിലുള്ള പരാതികളാണ് ലഭിച്ചത്.ജില്ലാ അദാലത്തില്‍ 14 പരാതികള്‍ പരിഗണിച്ചു. എട്ടെണ്ണം തീര്‍പ്പാക്കിയപ്പോള്‍ആറ് പരാതികള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി. പുതിയതായി മൂന്ന് പരാതികള്‍ കൂടി ലഭിക്കുകയും ചെയ്തു. കമ്മീഷന്‍ അംഗങ്ങളായ പി.സി ഷൈജു, പി. അനിഷ, പി.പി. രണ്‍ദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസര്‍ കെ. ജയകുമാര്‍, പി.അഭിഷേക് എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *