മികച്ച ഇ-ഗവേണന്‍സ് പുരസ്കാരം വയനാട് ജില്ലാ ഭരണകൂടത്തിന്
ഇ-ഗവേണന്‍സ് രംഗത്തെ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഇ-ഗവേണന്‍സ് അവാര്‍ഡ് വയനാട് ജില്ലാ ഭരണകൂടത്തിന്. മികച്ച ഇ-ഗവേണന്‍സ് ഉള്ള ജില്ല എന്ന വിഭാഗത്തിലാണ് വയനാട് ഒന്നാമതെത്തിയത്. സോഷ്യല്‍ മീഡിയ ആന്‍ഡ് ഇ-ഗവേണന്‍സ് വിഭാഗത്തില്‍ ജില്ല രണ്ടാം സ്ഥാനവും സ്വന്തമാക്കി. ദുരന്ത നിവാരണം, കോവിഡ് കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പിലെ അടിയന്തരകാര്യ നിര്‍വഹണ വിഭാഗം പ്രത്യേക ജൂറി പുരസ്കാരത്തിന് അര്‍ഹമായി.
മികച്ച ഇ-ഗവേണന്‍സ് ഉള്ള ജില്ലകളില്‍ വയനാടിന് ശേഷം തിരുവനന്തപുരം രണ്ടാം സ്ഥാനവും കണ്ണൂര്‍ ജില്ലാ ഭരണകൂടവും മുനിസിപ്പല്‍ കോര്‍പ്പറേഷനും മൂന്നാം സ്ഥാനവും നേടി. സോഷ്യല്‍ മീഡിയ ആന്‍ഡ് ഇ-ഗവേണന്‍സ് വിഭാഗത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിനാണ് ഈ വിഭാഗത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചത്.
തിരുവനന്തപുരം ഐ.എം.ജിയിലെ പത്മം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി. ആര് മേഘശ്രീ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. 2021-22, 2022-23 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഒന്‍പത് വിഭാഗങ്ങളിലായി അവാര്‍ഡുകള്‍ സമ്മാനിച്ചത്. സബ് കളക്ടര്‍ അതുല്‍ സാഗര്‍, ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ജസീം ഹാഫിസ്, ഹസാര്‍ഡ് അനലിസ്റ്റ് അരുണ്‍ പീറ്റര്‍, ജില്ലാ ദുരന്ത നിവാരണ വിഭാഗം സീനിയര്‍ ക്ലര്‍ക്കുമാരായ പി സന്ദീപ്, പി.ജെ സെബാസ്റ്റ്യന്‍, ബിജു ജോസഫ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു





Leave a Reply