കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവീ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ ആരംഭിച്ചു
കല്‍പ്പറ്റ: കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവീ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ ആരംഭിച്ചു. 2-ാം തീയതി വിജയദാശമി ദിവസം വരെ വിശേഷല്‍ നവരാത്രി പൂജകളും നടത്തുന്നതിന് പുറമേ 28ന് ഞായറാഴ്ച വൈകുന്നേരം 7മണിക്ക് വിവാഹ പ്രായമായ യുവതി യുവാക്കളുടെ വിവാഹ തടസങ്ങള്‍ മാറി അവര്‍ക്ക് അനുരൂപരായ ഇണകളെ ലഭിക്കുന്നതിന് വേണ്ടി വിശേഷല്‍ മംഗല്യ പൂജ നടത്തുന്നതാണ്. 29നും 30നും ഗ്രന്ഥം വെപ്പ് പൂജകള്‍ നടത്തും. 2.10.25,നു രാവിലെ 6 മണി മുതല്‍ വാഹന പൂജയും ഗ്രന്ഥമെടുപ്പും നടത്തും. രാവിലെ 7.30നു എസ് കെ എം ജെ ഹൈ സ്‌കൂള്‍ അധ്യാപികമാരായ ധന്യ ടീച്ചര്‍ ,സ്മിത ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് നടത്തും.രാവിലെ 8മണിക്ക് ഏതു തലത്തിലും പഠിക്കുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ഥിനികള്‍ക്കായുള്ള വിശേഷാല്‍ വിദ്യാമന്ത്ര അര്‍ച്ചന യും നടത്തുന്നതാണ്. രാവിലെ 10 മണിക്ക് നടത്തുന്ന പ്രസാധ വിതരണത്തോടെ നവരാത്രി ആഘോഷങ്ങള്‍ക്കു സമാപനം കുറിക്കും.





Leave a Reply