ജീവിതോത്സവത്തിന്റെ ഭാഗമായി ഒപ്പുമരം ഒരുക്കി
കല്‍പ്പറ്റ: ജീവിതോത്സവം 2025 പദ്ധതിയുടെ ഭാഗമായുള്ള 21 ദിന ചാലഞ്ചുകളുടെ ഭാഗമായി രണ്ടാം ദിനത്തില്‍ ഒപ്പുമരം ഒരുക്കി എസ്‌കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് വൊളന്റിയര്‍മാര്‍.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം വിവേകാനന്ദന്‍ ഇത്തരം പ്രവര്‍ത്തനം സമൂഹത്തിന് നല്‍കുന്ന അവബോധത്തെക്കുറിച്ച് സംസാരിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. വൊളന്റിയേഴ്‌സ് ചാര്‍ട്ടുകള്‍ കൊണ്ടുവരുകയും അതില്‍ ആകര്‍ഷണമായ വാചകങ്ങള്‍ എഴുതി വിദ്യാലയ പരിസരത്തെ മരത്തില്‍ പ്രദര്‍ശിപ്പിച്ചു.
എന്‍. എസ് എസ് ജില്ലാ കണ്‍വീനര്‍ കെ എസ് ശ്യാല്‍, സീനിയര്‍ അസിസ്റ്റന്റ് എം. പി. ജഷീന, സ്റ്റാഫ് സെക്രട്ടറി പി.പി അജിത്ത്,കെ. സുഭാഷ്, കെ. ആര്‍ ബിനീഷ്, എന്‍ എസ് എസ് ലീഡര്‍മാരായ എയ്ഞ്ചല്‍ മരിയ ബിനു, അമന്‍ മുജീഷ്, കൃഷ്ണ വിനോദ് എന്നിവര്‍ പങ്കെടുത്തു.





Leave a Reply