May 6, 2026

തദ്ദേശ തെരഞ്ഞെടുപ്പില്‍ പരിഗണന വേണം: കത്തോലിക്ക കോണ്‍ഗ്രസ്

0
site-psd-611
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സീറോ മലബാര്‍ കത്തോലിക്ക സമുദായം വിവിധ മേഖലകളില്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ദ്വാരക പാസ്റ്ററല്‍ സെന്ററിലെ മാര്‍ ജേക്കബ് തൂങ്കുഴി നഗറില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഇടവക, ഫൊറോന, രൂപത നേതാക്കള്‍ക്ക് സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു പിതാവ്.സമുദായത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും ഐക്യത്തോടെയുള്ള പ്രവര്‍ത്തനം ഉണ്ടാകണം. സമുദായത്തിലെ ദൂരിപക്ഷം വരുന്ന കര്‍ഷകരും ചെറുകിട വ്യാപാരികളും പ്രതിസന്ധിയിലാണ്.

ഭൂമിപ്രശ്നം, വന്യമൃഗശല്യം, മലയോരമേഖലയിലെ യാത്രാപ്രശ്നം, തൊഴില്‍ മേഖലയിലെ വിഷയങ്ങള്‍, സാമ്പത്തിക വിഷമത, രാഷ്ട്രീയ മേഖലയിലെ അവഗണന, ആരോഗ്യ മേഖലയിലെ പ്രതിസന്ധി തുടങ്ങിയവ ഐക്യത്തോടെ നിന്ന് പരിഹരിക്കണമെന്ന് ബിഷപ് ആഹ്വാനം ചെയ്തു. കത്തോലിക്ക് കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.ജോബി മുക്കാട്ടുകാവുങ്കല്‍ ആമുഖപ്രഭാഷണം നടത്തി. ട്രഷറര്‍ സജി ഫിലിപ്പ്, മോളി മാമൂട്ടില്‍, ജിജോ മംഗലത്ത്, റെജിമോന്‍ പുന്നോലില്‍, ജോസ് വല്ലപ്ര, സജി ഇരട്ടമുണ്ടയ്ക്കല്‍, ബീന ജോസ് കരിമാംകുന്നേല്‍, അന്നക്കുട്ടി ഉണ്ണിക്കുന്നേല്‍, തോമസ് പാഴൂക്കാല എന്നിവര്‍ പ്രസംഗിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പുരയ്ക്കല്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് റെനില്‍ കഴുതാടിയില്‍ പതാക ഉയര്‍ത്തി.

ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ.രാജീവ് ജോസഫ് കൊച്ചുപറമ്പില്‍, ജനറല്‍ സെക്രട്ടറി ഡോ.ജോസ്‌കുട്ടി ജെ. ഒഴുകയില്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റുമാരായ ട്രീസാ ലിസ് സെബാസ്റ്റ്യന്‍, ബെന്നി ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളിലെ സീറോ മലബാര്‍ സഭാംഗങ്ങളായ പ്രവര്‍ത്തകര്‍ക്ക്
അര്‍ഹമായ പരിഗണന നല്‍കണമെന്ന് ശില്‍പ്പശാല പ്രമേയത്തിലൂടെ ഇടത്, വലത് മുന്നണികളോട് ആവശ്യപ്പെട്ടു.ശില്‍പ്പശാലയ്ക്കു മുന്നോടിയായി മാര്‍ ജേക്കബ് തൂങ്കുഴി അനുസ്മരണം നടത്തി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ.കെ.പി. സാജു കൊല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. ഫാ.ജയിംസ് പുത്തന്‍പറമ്പില്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്ലാഡിസ് ചെറിയാന്‍, തോമസ് പട്ടമന, സാജു പുലിക്കൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *