April 17, 2026

എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍

0
site-psd-619
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: കോഴിക്കോട് സ്വദേശി ഇ.കെ. അര്‍ഷാദ് ഹിലാല്‍ (31), കൊടുവള്ളി സ്വദേശി വി. പി അബ്ദുള്‍ ബാസിത്(33) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്.ഇന്നലെ വൈകീട്ട് മുത്തങ്ങ തകരപ്പാടി പോലീസ് ചേക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെ മൈസൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന കെ.എ 51 എ.ഇ 1347 നമ്പര്‍ ഇന്നോവ ക്രിസ്റ്റ വാഹനം തടഞ്ഞു പരിശോധിച്ചതില്‍ സൈഡ് മിറര്‍ ഔട്ടര്‍ കവറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ രണ്ടു പോളിത്തീന്‍ കവറിലായി 2.04 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. ബത്തേരി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എം. രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *