April 16, 2026

കര്‍ളാട് തടാകത്തില്‍ ഇനി ചങ്ങാട യാത്രയും

0
site-psd-621
By ന്യൂസ് വയനാട് ബ്യൂറോ

 

തരിയോട്: പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ട് കര്‍ളാട് ശുദ്ധജല തടാകത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി ചങ്ങാട യാത്രയും ഒരുങ്ങി. 10 പേര്‍ക്ക് യാത്ര ചെയ്യാവുന്ന നാല് ചങ്ങാടങ്ങളാണ് പുതുതായി നീറ്റിലിറക്കിയത്. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ചങ്ങാട സര്‍വീസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. മുന്‍കാലത്ത് 45 പേര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുന്ന ചങ്ങാടം ഉണ്ടായിരുന്നെങ്കിലും ഒന്നര വര്‍ഷമായി അവ പ്രവര്‍ത്തനക്ഷമമല്ല. 10 പേര്‍ വരെയുള്ള ഗ്രൂപ്പിന് അരമണിക്കൂര്‍ യാത്രയ്ക്ക് ആയിരം രൂപയാണ് ടിക്കറ്റ് നിരക്ക്.

പത്തര ഏക്കര്‍ വരുന്ന പ്രകൃതിരമണീയമായ ഈ ശുദ്ധജല തടാകത്തിലെ ചങ്ങാട യാത്രയ്ക്ക് തുഴച്ചില്‍ ജീവനക്കാരുടെ സേവനം ലഭ്യമാകും. കുടുംബങ്ങള്‍ക്കും സൗഹൃദ ഗ്രൂപ്പുകള്‍ക്കും തടാക യാത്ര ഒന്നിച്ച് ആസ്വദിക്കാന്‍ ഇതിലൂടെ സാധിക്കും. ടൂറിസം കേന്ദ്രം മാനേജര്‍ കെ എന്‍ സുമാദേവി, ലൂക്കാ ഫ്രാന്‍സിസ്, കെ പി ശിവദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു…

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *