April 16, 2026

പൂതാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി ലൈഫ് ഭവന നിര്‍മാണ പദ്ധതിയിലെ ഗുണഭോക്താക്കളെ വഞ്ചിച്ചു: എല്‍ഡിഎഫ്

0
site-psd-627
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: യുഡിഎഫ് ഭരണത്തിന് നേതൃത്വം നല്‍കുന്ന പൂതാടി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ലൈഫ് ഭവന നിര്‍മാണ പദ്ധതിയിലെ ഗുണഭോക്താക്കളെ വഞ്ചിച്ചുവെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പൂതാടി പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയില്‍ 425 പേരാണ് ഗുണഭോക്തൃപട്ടികയിലുള്ളത്. എന്നാല്‍ ഇതില്‍നിന്നും 290 പേരുമായെ വീട് അനുവദിച്ച് കരാറായിട്ടുള്ളു. ഭരണസമിതിയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കണമെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രുക്മിണി സുബ്രഹ്‌മണ്യന്‍, കെ.ഐ. റിയാസ്, ഷിജി ഷിബു, പി. ഷൈലജ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.ലൈഫ് പദ്ധതിയിലെ മുഴുവന്‍ ഗുണഭോക്താക്കളെയും ഉള്‍പ്പെടുത്തി, കരാര്‍വെപ്പിക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു.

ബാക്കിയുള്ള 135 പേരെ സാങ്കേതിക നൂലാമാലകള്‍ പറഞ്ഞ് പദ്ധതിക്ക് പുറത്തുനിര്‍ത്തിയിരിക്കുകയാണ്. പഞ്ചായത്തിന്റെ ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ല.പഞ്ചായത്തിലെ കുടിവെള്ള പദ്ധതികളില്‍ ഉള്‍പ്പെടുത്തിയ 2,300 വീടുകളില്‍ പലര്‍ക്കും ഇന്നും ശുദ്ധജല സൗകര്യം ലഭിച്ചിട്ടില്ല.റോഡ് വികസന രംഗത്തും നിരവധി പ്രശ്നങ്ങളുണ്ട്. ഗ്രാമീണ പ്രദേശങ്ങളിലെ റോഡുകള്‍ ഇപ്പോഴും ദുരിതാവസ്ഥയിലാണ്.ഗ്രാമസഭയില്‍ തീരുമാനിച്ച പല പദ്ധതികളും ഫയലുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഈ ഭരണസമിതി വന്നതിന് ശേഷം പഞ്ചായത്തിന് വിവിധയിനത്തില്‍ ലഭിച്ച 80 കോടി രൂപയില്‍ 38 കോടിരൂപയാണ് ചെലവഴിക്കാതെ നഷ്ടപ്പെടുത്തിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ മെറ്റീരിയല്‍ കോസ്റ്റ് വേണ്ടവിധം വിനിയോഗിക്കാത്തത് മൂലം കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *