കോഴിക്കോട് -വയനാട് ചുരം പാത സിഗ്നേച്ചര്‍ ക്യാമ്പയിന് സംഘടിപ്പിച്ചു
കോഴിക്കോട് -വയനാട് ചുരം പാതയ്ക്ക് ബദല്‍ പാതയായ പടിഞ്ഞാറത്തറ – പുഴിതോട് നിര്‍മ്മാണം എത്രയും പെട്ടന്ന് പൂര്‍ത്തികരിക്കണമെന്നും നിയമ തടസങ്ങള്‍ പരിഹരിച്ച് പ്രവൃത്തി ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറം പനമരം മേഖല കമ്മിറ്റി സംഘടിപ്പിച്ച സിഗ്നേച്ചര്‍ ക്യാമ്പയിന് റാഫ് സംസ്ഥാന പ്രസിഡന്റ്റ് ഡോ. കെഎം അബ്ദു ഉദ്ഘാടനം ചെയ്യ്തു. റാഫ് ജില്ല പ്രസിഡണ്ട് മുഹമ്മത് ഫാരീസ് മുഖ്യാതിഥിയായി പങ്കെടുത്തു. റാഫ് പനമരം മേഖല പ്രസിഡണ്ട് ബേബി തുരുത്തിയില്‍ അദ്ധ്യക്ഷനായി. റാഫ് ഏരിയ ജനറല്‍ സെക്രട്ടറി സുനില്‍ പനമരം സ്വാഗതം ആശംസിച്ചു.
റാഫ് വനിത വിംഗ് ജില്ല ജനറല്‍ സെക്രട്ടറി സൗജത്ത് ഊസ് മാന്‍,റാഫ് സംസ്ഥാന ട്രഷറര്‍ സമ്മദ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജു മണക്കടവ് ,മാനന്തവാടി താലൂക്ക് ട്രഷറര്‍ ഊസ് മാന്‍ ജ കോക്കടവ്, ബെന്നി അരിഞ്ചേര്‍മല ,ഞഅഅഎ പനമരം ഏരിയ വനിത വിംഗ് പ്രസിഡന്റ്റ് ലിസി പത്രോസ്, പനമരം ഏരിയ വനിത വിംഗ് ജനറല്‍ സെകട്ടറി സൈനബ ജലീല്‍, ഞഅഅഎ മാനന്തവാടി താലൂക്ക് വനിത വിംഗ് വൈസ് പ്രസിഡണ്ട് ഷൈനി വിനോദ്, ഞഅഅഎ ഏരിയ ട്രഷറര്‍ ഇവി സജി, ഉമ്മച്ചന് നീര് വാരം, മാത്യു പിവി നിരട്ടാടി , തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.





Leave a Reply