കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു
മീനങ്ങാടി:രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്ന് കെപിസിസി നിര്‍വാഹക സമിതി അംഗം കെ.എല്‍ പൗലോസ്.രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍ കാവില്‍ അദ്ധ്യക്ഷനായി.
ഉ.ഇ.ഇ. സെക്രട്ടറിമാരായ എന്‍.യു ഉലഹന്നാന് ബീന ജോസ് ഇ.എ. ശങ്കരന്,മണ്ഡലം പ്രസിഡന്റുമാരായ ജോണി പി.ഡി., മനോജ് ചന്ദനക്കാവ്, കെ.ജി.ബാബൂ,എം.എസ്. പ്രഭാകരന്., പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്. ദ്വിലീപ് കുമാര്‍, പി.കെ. വിജയന് . നാരായണന് നായര്‍, എന്‍.എം.രംഘനാഥന്‍, വി.ഡി. ജോസ്, ഷാന്റി ചേ നംമ്പാടി തുടങ്ങിയവര്‍ സംസാരിച്ചു





Leave a Reply