കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണം: സ്വതന്ത്ര കര്‍ഷക സംഘം

കല്‍പ്പറ്റ: കര്‍ഷകര്‍ക്ക് നല്‍കാനുള്ള എല്ലാ കുടിശ്ശികളും ഉടനെ വിതണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.പ്രസിഡന്റ് വി. അസൈനാര്‍ ഹാജി അധ്യക്ഷനായി.സംസ്ഥാന ട്രഷറര്‍ കെ.കെ. അബ്ദുറഹിമാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.തോട്ടം ഫെഡറേഷന്‍ സംസ്ഥാന കണ്‍വീനര്‍ അഡ്വ. എന്‍. ഖാലിദ് രാജ മുഖ്യപ്രഭാഷണം നടത്തി.സിവില്‍ സപ്ലൈസ് സംഭരിച്ച നെല്ലിന്റെ വിലയും കുടിശ്ശികയായി കിടക്കുകയാണ്. അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും വിതരണം ചെയ്ത് പ്രതിസന്ധിയില്‍ കഴിയുന്ന കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രകൃതിക്ഷോഭ നഷ്ടപരിഹാരം, വിള ഇന്‍ഷ്വറന്‍സ് ഇനങ്ങളിലായി 66.61 കോടി രൂപ ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്. അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടന്ന അഴിമതികളെ കുറിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവണമെന്നും, ബ്രഹ്‌മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയിലെ നിക്ഷേപ വഞ്ചനയെ കുറിച്ച് അന്വേഷിക്കണമെന്നും നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ ഒക്ടോ. 14 ന് നടത്തുന്ന കലക്ടറേറ്റ് ധര്‍ണ്ണയുടെ മുന്നോടിയായി ഒക്ടോ 5ന്‌സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ മണ്ഡലത്തിലും 6ന് മാനന്തവാടി മണ്ഡലത്തിലും കണ്‍വെന്‍ഷന്‍ നടത്തും. കെ.ടി. കുഞ്ഞബ്ദുല്ല, എം. അന്ത്രു ഹാജി, പൊരളോത്ത് അമ്മദ് ഹാജി, ലത്തീഫ് അമ്പലവയല്‍, സി. മമ്മു ഹാജി, സി. മുഹമ്മദ്, എന്‍.എ. ബഷീര്‍, തന്നാണി അബുബക്കര്‍ ഹാജി, ഷംസുദ്ദീന്‍ ബിദര്‍ക്കാട്, സലീം കേളോത്ത്, അസീസ് കരേക്കാടന്‍, സൗജത്ത് ഉസ്മാന്‍, കെ.കുഞ്ഞയിഷ, ഖമറുന്നീസ അമ്പലവയല്‍, ജമീലാ ശറഫുദ്ദീന്‍ പ്രസംഗിച്ചു.ജനറല്‍ സെക്രട്ടറി പി.കെ.അബ്ദുല്‍ അസീസ് സ്വാഗതവും സെക്രട്ടറി അലവി വടുക്കേതില്‍ നന്ദിയും പറഞ്ഞു.
Leave a Reply