ലോക ഹൃദയരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

മീനങ്ങാടി :വയനാട് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ
നേതൃത്വത്തില്‍ ലോക ഹൃദയാരോഗ്യ ദിനാചരണം താഴത്തു വയല്‍ കൊട്ടമ്പം ഊരില്‍ സംഘടിപ്പിച്ചു.ഒരു മിടിപ്പ് പോലും നഷ്ടപ്പെടുത്തരുത്’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.ഹൃദ്രോഗത്തെക്കുറിച്ചും,ഹൃദയ സംബന്ധമായ അസുഖങ്ങളെ ക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. ഹൃദയരോഗ്യത്തെ പരിപോഷിപ്പിക്കുന്ന ഭക്ഷണ രീതികളെ കുറിച്ചും,ഹൃദയാഘാത പുനരുജീവന മാര്‍ഗ്ഗങ്ങളെ കുറിച്ചും ഡോ അരുണ്‍ ബേബി ക്ലാസ്സെടുത്തു.മണി, ട്രൈബല്‍ പ്രൊമോട്ടര്‍ ജയന്തി, ട്രൈബല്‍ യൂണിറ്റ് അംഗം അരുണ്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. സിദ്ധ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു
Leave a Reply