May 6, 2026

വയോജന മാനസികരോഗ്യ പരിശീലനം സംഘടിപ്പിച്ചു

0
site-psd-663
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട:വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വിജ്ഞാന്‍ ലൈബ്രറി ആയുഷ്ഗ്രാമം പദ്ധതിയുടെയും നേതൃത്വത്തില്‍ വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയില്‍ ആയുര്‍വേദ ദിനചാരണത്തോടനുബന്ധിച്ച് വയോജന മാനസികാരോഗ്യ പരിശീലന പരിപാടി നടത്തി.വാര്‍ഡ് മെമ്പര്‍ സഫീല പടയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ലൈബ്രറി പ്രസിഡന്റ് ചന്ദ്രശേഖരന്‍ കെ കെ അദ്ധ്യക്ഷനായി. ആയുഷ്ഗ്രാമം സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സിജോ കുര്യാക്കോസ് ആയുര്‍വേദ ദിനാചരണ സന്ദേശം നല്‍കി. മാനസികരോഗ്യ പരിശിലന പരിപാടിക്ക് ഡോ പ്രിന്‍സി മത്തായി നേതൃത്വം നല്‍കി.

മാനന്തവാടി താലൂക്ക് ലൈബ്രേറി കൗണ്‍സിന്‍ എക്‌സിക്യൂട്ടിവ് മെമ്പര്‍ സഹദേവന്‍ എം, വിജിത്ത് കെ. എന്‍, പി. അബ്ദുള്ള, ഷഹീന വി , ടി.ജി ബന്യാമിന്‍, പി.ജെ ആന്റണി, അശ്വതി വി, ബിബിന്‍ പി എഫ്, അഖില്‍ പി.ഡി എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ആയുഷ്ഗ്രാം യോഗ ഡെമോണ്‍സ്‌ട്രെറ്റര്‍ അശ്വതി വി യോഗ പരിശീലനം നല്‍കി. വയോജനങ്ങള്‍ക്ക് മെമ്മറി ടെസ്റ്റ് ഗെയിം , വിവിധ മാനസിക പരിശീലന മത്സരങ്ങളും ഔഷധ സസ്യ തൈ വിതരണവും നടത്തി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *