സംയുക്ത ട്രേഡ് യൂണിയന് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു
കോറോം: കോറോം കെഎസ്ഇബി ജീവനക്കാരന് വിനോദിനെ മര്‍ദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് സംയുക്തട്രേഡ് യൂണിയന് കോറോം ടൗണില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.അക്രമം നടത്തിയ കാഞ്ഞിരങ്ങാട് ഹോട്ടല്‍ ജീവനക്കാരന് അനൂപിനെ ഉടന്‍ അറസ്റ്റ്ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെയാണ് വൈദ്യുതി തകരാര്‍ പരിഹരിക്കാനായി കാഞ്ഞിരങ്ങാട് ജംഗ്ഷനില്‍ എത്തിയ കോറോം കെഎസ്ഇബി ജീവനക്കാരന് വിനോദിനെ പരിസരത്തുള്ള ഹോട്ടല്‍ജീവനക്കാരനായ അനൂപ് ക്രൂരമായി മര്‍ദ്ദിച്ചത്.
നാട്ടുകാര്‍ കൃത്യസമയത്ത് ഇടപെട്ടുകൊണ്ടാണ് വിനോദിനെ ജീവന് തിരിച്ചുകിട്ടിയത്.അനൂപ് മുന്‍പും കെഎസ്ഇബി ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചതിന് പരാതി നല്‍കിയിട്ടുണ്ട്. അക്രമിയെ അറസ്റ്റ് ചെയ്യണമെന്നും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നുംപ്രതിഷേധക്കാര് ആവശ്യപ്പെട്ടു.
കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം ദിലീപ്,ഡിവിഷന് സെക്രട്ടറി ജിജിത്ത് ജോര്‍ജ് ,ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ബോബിന്,ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന് ജില്ലാ പ്രസിഡണ്ട് സന്തോഷ് കുമാര്‍ പി പി,കെഎസ്ഇബി ഒ എ സംസ്ഥാന കമ്മിറ്റി അംഗം ഉഷ ടി.എ എന്നിവര്‍ സംസാരിച്ചു.കോറോം എ. ഇ ബിനു വി.ജി, ബിജു ഗജ, പ്രേമചന്ദ്രന്, ജമാല്‍ എന്നിവര്‍ നേതൃത്വം നല്കി.





Leave a Reply