May 4, 2026

വൈത്തിരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 11, 12, 13 തീയതികളില്‍

0
site-psd-81
By ന്യൂസ് വയനാട് ബ്യൂറോ

 

വൈത്തിരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 11, 12, 13 തീയതികളില്‍ തരിയോട് നിര്‍മ്മല ഹൈസ്‌കൂള്‍, സെന്റ് മേരീസ് യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടക്കും. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം നിര്‍മ്മല ഹൈസ്‌കൂളില്‍ നടന്നു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഡെന്‍സി ജോണ്‍ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ മനോജ്, സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, സിബില്‍ എഡ്വാര്‍ഡ്, നിര്‍മ്മല ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ ജോബി മാനുവല്‍, സെന്റ് മേരീസ് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സജി ജോണ്‍, സീനിയര്‍ അസിസ്റ്റന്റ് വി എം ഷിജു, വൈത്തിരി എഇഒ ടി ബാബു, ജനപ്രതിനിധികള്‍, സ്ഥാപന മേധാവികള്‍, അധ്യാപക സംഘടന പ്രതിനിധികള്‍, പിടിഎ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ചെയര്‍മാനും നിര്‍മ്മല ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ ജോബി മാനുവല്‍ ജനറല്‍ കണ്‍വീനറായും എഇഒ ടി ബാബു ട്രഷററായുമാണ് സംഘാടകസമിതി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *