May 5, 2026

വെള്ളാപ്പള്ളിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരം: ഗുരുധര്‍മ പ്രചാരണ മാതൃസഭ

0
site-psd-91
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: ശ്രീനാരായണീയ സമൂഹത്തിന് ആത്മീയ നേതൃത്വം ഇല്ലെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരവും പൊറുക്കാന്‍ കഴിയാത്തതുമാണെന്ന് ഗുരുധര്‍മ പ്രചാരണ മാതൃസഭ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പി. പുഷ്പവല്ലി. വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് മാതൃസഭ സംഘടിപ്പിച്ച പ്രാര്‍ഥനാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ശ്രീനാരായണ ഗുരുദേവനാണ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ശ്രീനാരായണീയരുടെ ആത്മപ്രകാശം.ഗുരുധര്‍മ പ്രചാരണസഭ ജില്ലാ പ്രസിഡന്റ് കെ.ആര്‍. ജയരാജ് അധ്യക്ഷനായി,

ഗുരുവിന്റെ സന്യസ്തശിഷ്യ പരമ്പരയില്‍ ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റ് ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികളും സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികളും നല്‍കുന്ന ആത്മീയ നേതൃത്വം ശ്രീനാരായണ ധര്‍മം മാനവികജീവിതത്തില്‍ എങ്ങനെ പ്രയോഗവത്കരിക്കണമെന്ന് ഇന്ത്യക്ക് അകത്തും പുറത്തും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ശ്രീനാരായണീയ ദര്‍ശനങ്ങള്‍ ലോകമെമ്പാടും മാനവരാശിയുടെ ശാന്തിമന്ത്രമായി മാറുന്ന അവസരത്തില്‍, ആത്മീയ അടിത്തറ ഇല്ലാത്ത സമൂഹം എന്ന നിലയ്ക്ക് ശ്രീനാരായണീയരെ അവഹേളിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ ശ്രീനാരായണ ധര്‍മപരിപാലന യോഗത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും പുഷ്പവല്ലി പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിന്റെ നേതൃസ്ഥാനം വെള്ളപ്പള്ളി നടേശന്‍ രാജിവയ്ക്കണമെന്നു സംഗമം ആവശ്യപ്പെട്ടു.

സെക്രട്ടറി എന്‍.എന്‍. ചന്ദ്രബാബു, ട്രഷറര്‍ സത്യന്‍ ചുള്ളിയോട്, ഭാരവാഹികളായ കെ.എന്‍. ചന്ദ്രന്‍ കുഴുപ്പില്‍, സരസു നാരായണന്‍കുട്ടി, നിഷ രാജന്‍, പി.ബി. സജിനി, കെ.ആര്‍. ഗോപി, എം.വി. ബാബു, കെ.ജി. അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *