May 4, 2026

ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

0
site-psd-100
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയല്‍: അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.സര്‍ഗോത്സവം എന്ന പേരില്‍ സംഘടിപ്പിച്ച കലാവിരുന്നില്‍ 100 ഓളം കുട്ടികള്‍ പങ്കെടുത്തു.സര്‍ഗോത്സവം ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ ഷമീറിന്റെ അദ്ധ്യക്ഷതയില്‍ സികെ ഹഫ്‌സത്ത് ഉദ്ഘാടനം ചെയ്തു. സീതവിജയന്‍ ,അമ്പിളി സുധി, ഗ്ലാഡിസ് സക്കറിയ, ജെസ്സി ജോര്‍ജ്, ങഡജോര്‍ജ്, വി വി രാജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ബാബു സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ റാണി മാത്യു നന്ദിയും പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം സമ്മാനം വിതരണം ചെയ്തു. ബഡ്‌സ് സ്‌ക്കൂള്‍ കുട്ടികളും മറ്റു ഭിന്നശേഷിക്കാരും പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *