May 5, 2026

ആര്യ സി വേലായുധന് യാത്രയയപ്പ് നല്‍കി

0
site-psd-99
By ന്യൂസ് വയനാട് ബ്യൂറോ

ചീരാല്‍: നെന്‍മേനി പഞ്ചായത്ത് കല്ലിങ്കര ഉന്നതിയിലെ ആര്യ സി വേലായുധന്‍ആറു വര്‍ഷത്തെ എംബിബിഎസ് കോഴ്‌സില്‍ പ്രവേശിച്ചു. പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് ഇന്ന് പുറപ്പെടുന്ന ആര്യയ്ക്ക് ചീരാല്‍ മണ്ഡലം പ്രവാസി കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കോഴ്‌സ് പൂര്‍ത്തീകരിക്കാനും സമൂഹത്തിന് സേവനം ചെയ്യാനും നാടിന് അഭിമാനമാകാനും കഴിയട്ടെ എന്ന് ആശംസിച്ചു.ആവശ്യമായ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.പ്രവാസി കോണ്‍ഗ്രസ് ചീരാല്‍ മണ്ഡലം പ്രസിഡണ്ട് കെ സി കെ തങ്ങള്‍ ഹാരമണിയിച്ചു. യോഗം ഉദ്ഘാടനം ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് ബത്തേരി നിയോചക മണ്ഡലം വൈസ് പ്രസിഡന്റ് ഒ ജെ ബിനോയ് അദ്ധ്യക്ഷനായി. ജൈവ വൈവിദ്യ സംരക്ഷണ കര്‍ഷകനും രാഷ്ട്രപതിയുടെ മെഡല്‍ ജേതാവുമായ എം.സുനില്‍കുമാര്‍,
ടി കെ ഡി എഫ് ചീരാല്‍ മണ്ഡലം പ്രസിഡന്റ് റ്റി കെ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *