May 4, 2026

സ്‌കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 110 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ 

0
IMG_20251005_205059
By ന്യൂസ് വയനാട് ബ്യൂറോ

ബാവലി :ബാവലിയിൽ നിന്നും സ്‌കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 110 ഗ്രാം കഞ്ചാവുമായി ഒരാളെ എക്‌സൈസ് സംഘം പിടികൂടി. വയനാട് എക്‌സൈസ് ഡിവിഷൻ കീഴിലുള്ള കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റ് പാർട്ടിയും (കെഎംഐയു) , എക്‌സൈസ് സർക്കിൾ ഓഫീസ് സുൽത്താൻബത്തേരി പാർട്ടിയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്.

 

ഇന്ന് പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ചായിരുന്നു റെയ്ഡ്. **എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം.കെ.**യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. KL 73 F 2376 നമ്പർ സുസുക്കി ആക്സസ് സ്‌കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 110 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

 

സംഭവവുമായി ബന്ധപ്പെട്ട്, പുൽപ്പള്ളി താന്നിത്തെരുവ്, ചെറ്റപ്പാലം സ്വദേശി നൗഫൽ (21)നെ സംഭവത്തിൽ പ്രതിയാക്കി കേസെടുത്തു.

 

റെയ്ഡ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ പ്രകാശൻ കെ.വി. , സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് ഇ.ആർ., മനു കൃഷ്ണൻ, നിഷാദ് വി.ബി., രതീഷ് എൻ.വി. , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ അൻവർ സാദത്ത് എൻ.എം., വീരാൻ കോയ കെ.പി. എന്നിവർ പങ്കെടുത്തു.”

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *