വീടിന്റെ താക്കോൽദാനം നടത്തി
കൽപ്പറ്റ : മുണ്ടക്കൈ ദുരന്തബാധിതർക്കായ് ജംഇയ്യത്തുൽ ഉലമാ ഹിന്ദിൻ്റെ കീഴിൽ തൊടുപുഴ കാരിക്കോട് നൈനാർ പള്ളി ജമാഅത്ത് കമ്മിറ്റി നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാനകർമ്മം നടത്തി.
മഹല്ല് സിക്രട്ടറി ഹാജി ശൈഖ് മുഹമ്മദ് നിർവ്വഹിച്ചു.
ഇതോടനുബന്ധിച്ച് ചേർന്ന പരിപാടി ജംഇയ്യത്തുൽ ഉലമാ ഹിന്ദ് സംസ്ഥാന പ്രസിഡണ്ട് മൗലാനാ മുഹമ്മദ് ഇബ്രാഹിം ഉസ്താദ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി നൗഫൽ കൗസരി അദ്ധ്യക്ഷതവഹിച്ചു.ഗഫൂർ വെണ്ണിയോട്.ടി. ഹംസ. പി.കെ അനിൽകുമാർ.നഈം ഡാസിൽ.മമ്മൂട്ടി അഞ്ചുകുന്ന്.ജനകീയ സമിതി കൺവീനർ മനോജ് .നൂറുള്ള മൗലവി കാഞ്ഞാർ.ശിഹാബ് നെല്ലിമുണ്ട സൈതലവി മുണ്ടക്കൈ യും പ്രസംഗിച്ചു.നൈനാർ പള്ളി ജമാത്ത് ഭാരവാഹികളും മുണ്ടക്കൈ നിവാസികളും പങ്കെടുത്തു.





Leave a Reply