ബ്രഹ്മഗിരി: മാർച്ച് നിരാഹാര സമരവും പ്രഖ്യാപിച്ചു ആക്ഷൻ കമ്മിറ്റി
ബത്തേരി:ബ്രഹ്‌മഗിരിഡവലപ്മെന്റ് സൊസൈറ്റിയുടെ പാതിരിപ്പാലം ഓഫിസിലേക്ക് മാർച്ചും നിരാഹാര സമരവും പ്രഖ്യാപിച്ച് നിക്ഷേപകരുടെ ആക്ഷൻ കമ്മിറ്റി. ഇന്നലെ ബത്തേരിയിൽ ചേർന്ന ആക്‌ഷൻ കമ്മിറ്റി എക്സിക്യൂട്ടീവ് യോഗമാണ് സമരപ്രഖ്യാപന തീരുമാനങ്ങളെടുത്തത്. ബ്രഹ്‌മഗിരി മലബാർ മീറ്റ് ഫാക്ടറിയുമായി ബന്ധപ്പെട്ടുള്ള നിക്ഷേപകരുടെ നിക്ഷേപത്തുക ഉടൻ തിരികെ നൽകാനുള്ള തീരുമാനങ്ങൾ ഇല്ലെങ്കിൽ 16 ന് രാവിലെ 10ന് പാതിരിപ്പാലത്തെ ബ്രഹ്‌മഗിരി ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തും.
നടപടികളുണ്ടായില്ലെങ്കിൽ ബ്രഹ്‌മഗിരി ഡയറക്‌ടർമാരുടെയും പ്രമോട്ടർമാരായനടപടികളുണ്ടായില്ലെങ്കിൽ ബ്രഹ്‌മഗിരി ഡയറക്‌ടർമാരുടെയും പ്രമോട്ടർമാരായ നേതാക്കളുടെയും വീടുകളിലേക്ക് മാർച്ച് നടത്തും.





Leave a Reply