May 5, 2026

ജില്ലാ ശാസ്ത്രോത്സവം വിളംബര ജാഥ നടത്തി

0
IMG_20251015_165004
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: ഒക്ടോബർ 16,17 (വ്യാഴം വെള്ളി) ദിവസങ്ങളിലായി വയനാട് ഓർഫനേജ് സ്കൂ‌ളിൽ വെച്ച് നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ വിളംബര ജാഥ നടത്തി. ഓർഫനേജ് യുപി സ്‌കൂൾ വിദ്യാർത്ഥിനികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. മുത്തുക്കുട, ചെണ്ടമേളം അകമ്പടിയോടെ ഹൈസ്‌കൂൾ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലെ സ്കൗട്ട്, ഗൈഡ്, എസ്‌പിസി, എൻസിസി, എൻഎസ്എസ് വളങ്ങിയർമാർ ജനപ്രതിനിധികൾ മാനേജ്മെന്റ് ഭാരവാഹികൾ അധ്യാപക സംഘടന പ്രതിനിധികൾ സംഘാടകസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഉഷ തമ്പി, മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ബാബു, വാർഡ് മെമ്പർ ആയിഷാ കാര്യങ്ങൽ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടർ വി എ ശശീന്ദ്രവ്യാസ്, സ്ഥാപനം മേധാവികളായ എൻ യു അൻവർ ഗൗസ്, ബിനു മോൾ ജോസ്, പി ശ്രീജ, ട്രഷറർ സ്‌കൂൾ ഹെഡ്‌മാസ്റ്റർ ഇ ടി റിഷാദ്, കെ ഗിരീഷ് കുമാർ, പബ്ലിസിറ്റി കൺവീനർ കെ സേതു, പിടിഎ പ്രസിഡണ്ട് അഷ്റഫ് കൊട്ടാരം, എൻ അബ്‌ദുൽ നിസാർ, കെ സൈഫുദ്ധീൻ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *