സംസ്ഥാന എക്സൈസ് കലാ, കായികമേള രണ്ടാംദിനം പിന്നിടുന്നു
കല്‍പ്പറ്റ:മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന എക്സൈസ് കലാ, കായികമേള രണ്ടാംദിനം പിന്നിടുമ്പോള്‍ 250 പോയിന്റുമായി മുന്നേറ്റം തുടര്‍ന്ന് എറണാകുളം. കലാ മേള 30, കായിക മേള 120 ഗെയിംസില്‍ 100 പോയിന്റും നേടിയാണ് എറണാകുളത്തിന്റെ മുന്നേറ്റം. രണ്ടാമതുള്ള പാലക്കാടിന് 132 പോയിന്റാണുള്ളത്. കലാമേള 47, കായികമേള 55 ഗെയിംസ് 30 പോയിന്റുകളും നേടി. 115 പോയിന്റുള്ള മലപ്പുറം മൂന്നും 109 പോയിന്റുള്ള തൃശൂര്‍ നാലും സ്ഥാനങ്ങളിലാണ് രണ്ടാംദിനം പിന്നിടുമ്പോള്‍. കണ്ണൂര്‍ 102, ആലപ്പുഴ 79, പത്തനംത്തിട്ട 63 എന്നിങ്ങനെയാണ് തൊട്ട് പിന്നിലുള്ളവരുടെ പോയിന്റ് നില. 62 പോയിന്റുമായി ആതിഥേയരായ വയനാട് ഒമ്പതാം സ്ഥാനത്താണ്.





Leave a Reply