May 2, 2026

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0
ariyipp
By ന്യൂസ് വയനാട് ബ്യൂറോ

ഫിസിയോതെറാപിസ്റ്റ് നിയമനം

നാഷണൽ ആയുഷ് മിഷൻ കീഴിൽ കരാറടിസ്ഥാനത്തിൽ ഫിസിയോതെറാപിസ്റ്റ് നിയമനം നടത്തുന്നു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഫിസിയോതെറാപ്പിയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 40 വയസ് കവിയരുത്. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 30 രാവിലെ 10ന് മാനന്തവാടി ജില്ലാ ഹോമിയോ ആശുപത്രി ജില്ലാ പ്രോഗ്രാം മാനേജ്‌മന്റ് യൂണിറ്റ് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. വിശദവിവരങ്ങൾ www.nam.kerala.gov.in വെബ്‍സൈറ്റിൽ ലഭ്യമാണ്. ഫോൺ: 8848002947

താത്പര്യപത്രം ക്ഷണിച്ചു

എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന്റെ സോഷ്യൽ മീഡിയ മാനേജ്‌മന്റ്, ക്രിയേറ്റീവ് കണ്ടന്റ് എന്ന സേവനങ്ങൾക്കായി യോഗ്യരായ ഏജൻസികൾ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ള ഏജൻസികൾ തങ്ങളുടെ പ്രൊഫൈൽ, പ്രവർത്തനരീതി, നിർദ്ദേശിക്കുന്ന ഡെലിവറബിളുകൾ, പ്രോജക്ട് ചെലവ് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി നവംബർ 20 വൈകിട്ട് അഞ്ചിനകം സബ് കളക്ടർ ആന്റ് പ്രസിഡന്റ്, എൻ ഊർ ചാരിറ്റബിൾ സൊസൈറ്റി, കേരള ആനിമൽ സയൻസ് ആൻറ് വെറ്ററിനറി യൂണിവേഴ്സിറ്റി സമീപം, പൂക്കോട്, വയനാട് ജില്ല, പിൻ – 673576 വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 6238071371, 7907779802.

വിരമിച്ച അധ്യാപകർക്ക് അവസരം

കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ സർവീസിൻ നിന്ന് വിരമിച്ച അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. അതാത് വിഷയത്തിൽ ബി.എഡ് യോഗ്യതയുള്ള സന്നദ്ധ അധ്യാപകർ ക്ലാസെടുക്കുന്നതിന് പ്രതിഫലം ആവശ്യമില്ലെന്ന സത്യവാങ്മൂലത്തോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ കോപ്പി ജില്ലാ കോ ഓർഡിനേറ്റർ, ജില്ലാ സാക്ഷരതാ മിഷൻ, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ നോർത്ത് പി.ഒ 673122 എന്ന വിലാസത്തിൽ ഒക്ടോബർ 30നകം നേരിട്ടോ തപാൽ മുഖനയോ നൽകണം. സന്നദ്ധ അധ്യാപകരുടെ അഭാവത്തിൽ വയനാട് ജില്ലയിലെ തുല്യതാ ടീച്ചേഴ്സ് പാനലിൽ നിന്ന് അധ്യാപകരെ നിയമിക്കുമെന്ന് ജില്ലാ കോ ഓർഡിനേറ്റർ പി.പ്രശാന്ത്കുമാർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *