ആശ്രമംസ്‌കൂളിലെ നരക ജീവിതം മനുഷ്യാവകാശ ലംഘനം; കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം; മനുഷ്യാവകാശ സംരക്ഷണ ഉപഭോകൃത സംരക്ഷണ സമിതി
മാനന്തവാടി:ആശ്രമംസ്‌കൂളിലെ നരക ജീവിതം’മനുഷ്യാവകാശ ലംഘനം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മനുഷ്യാവകാശ സംരക്ഷണ ഉപഭോകൃത സംരക്ഷണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ പി.ജെ.ജോണ്‍ മാസ്റ്റര്‍, സംസ്ഥാന കമ്മിറ്റി അംഗം സ്വപ്ന ആന്റണി, രാധാകൃഷ്ണന്‍ മാസ്റ്റര്‍, രാജേഷ് വി. കെ, ഷിജു ജോസ് ഇ.ജെ. ഷാജി. എന്‍.കെ.കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു കുറ്റകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍, പട്ടികവകുപ്പുമന്ത്രി, പട്ടിക വികസന വകുപ്പ് പരാതി നല്‍കിയതായും നേതാക്കള്‍ പറഞ്ഞു.
പട്ടികവര്‍ഗ്ഗ വികസനവകുപ്പ് നേരിട്ട് നടത്തുന്ന തിരുനെല്ലി ആശ്രമംസ്‌കൂളിലെ 127 പെണ്‍കുട്ടികളെ 3 ക്ലാസ്സ്മുറികളില്‍ ഒരു ശൗചാലയം മാത്രമുള്ള അതിഹീനവും മോശവുമായ സാഹചര്യത്തില്‍ 3 മാസം താമസിപ്പിച്ചു എന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനവും നീതിനിഷേധവും ജാതീയമായ അവഹേളനവുമാണെന്ന് മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി . ഇത്രയും മനുഷ്യത്വരഹിതമായി പ്രവര്‍ത്തിച്ചത് അടിയ, പണിയ വിഭാഗത്തില്‍പെട്ട ഇവര്‍ നിര്‍ദ്ധനരും നിരാലംബരും എന്തും സഹിക്കാന്‍ കടപ്പെട്ടവരുമാണെന്ന ധാരണ ട്രൈബല്‍ വകുപ്പിലെ അധികൃതര്‍ക്ക് ഉളളതിനാലാണ്. മൃഗങ്ങളെക്കാള്‍ നി കൃഷ്ടരായി ഈ ട്രൈബല്‍ കുട്ടികളോട് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണം. ഈ കാടത്തം മന്ത്രിക്കു തന്നെ അപമാനകരമാണ്. സര്‍ക്കാര്‍ ഇതിനെ അര്‍ഹിക്കുന്ന ഗൗരവത്തിലെടുത്തില്ലെങ്കില്‍ നിയമനടപടികളുമായി മുമ്പോട്ട് പോകാനാണ് ഒഞഇജഇ യുടെ തീരുമാനമെന്നും നേതാക്കള്‍ പറഞ്ഞു.




Leave a Reply