സകലകല സാംസ്‌കാരിക വേദി വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചു
മീനങ്ങാടി: മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സകലകല സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ വയലാര്‍ അനുസ്മരണവും ജില്ലാതല വയലാര്‍ ഗാനാലാപന മത്സരവും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍ അധ്യക്ഷനായി. ആകാശവാണി അവതാരകനും, ഗായകനുമായ ആര്‍. കനകാംബരന്‍ ഉദ്ഘാടനം ചെയ്തു. ഡോ.ബാവ കെ.പാലുകുന്ന്, ബേബി വര്‍ഗീസ്, സാബു സേവ്യര്‍, സുമി മീനങ്ങാടി, ജോയ് ഐക്കരക്കുടി, റീമ പപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.ഗാനാലാപന മത്സരത്തില്‍ വിനോദ് ബത്തേരി, ഉഷാ മണി കൊളഗപ്പാറ, ഹരില മുട്ടില്‍, അളക ഷിബു വാകേരി എന്നിവര്‍ ജേതാക്കളായി.





Leave a Reply