നാളെ യൂ ഡി എസ് എഫ് വിദ്യാഭ്യാസ ബന്ദ്
കൽപ്പറ്റ: പി എം ശ്രീ വിഷയത്തിൽ സംസ്ഥാനസർക്കാരും ബിജെപിയുമായി അവിഹിത കൂട്ടുകെട്ട് നടത്തുന്നതായി ആരോപിച്ച് സംസ്ഥാനവ്യാപകമായി വലിയ രീതിയിലുള്ള സമരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ യുഡിഎസ്എഫ് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (ഒക്ടോബർ 29) ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് നേതൃത്വം അറിയിച്ചു. അതോടൊപ്പം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ആദ്യഘട്ട സമരം ആണെന്നും അടിയന്തരമായി സർക്കാർ പി എം ശ്രീ പദ്ധതിയിൽ നിന്നും പിന്നോട്ട് പോയിട്ടില്ലെങ്കിൽ സംസ്ഥാനമൊട്ടാകെ വലിയ രീതിയിലുള്ള സമരങ്ങൾ തുടർ ദിവസങ്ങളിൽ നടത്തുമെന്നും യുഡിഎസ്എഫ് നേതൃത്വം അറിയിച്ചു.





Leave a Reply