പാല്‍ ഗുണമേന്മ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
ക്ഷീര വികസന വകുപ്പ് ജില്ലാ ഗുണനിലവാര നിയന്ത്രണ യൂണിറ്റിന്റെ നേതൃത്വത്തില്‍ പാല്‍ ഗുണമേന്മ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ചീക്കല്ലൂര്‍ ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സുജേഷ് ഉദ്ഘാടനം ചെയ്തു. ചീക്കല്ലൂര്‍ ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രസിഡണ്ട് കേശവ മാരാര്‍ അദ്ധ്യക്ഷനായി. ഗുണനിലവാര നിയന്ത്രണ ഓഫീസര്‍ കെ.എം നൗഷ, ക്ഷീരവികസന ഓഫീസര്‍ ടി.കെ ലീന എന്നിവര്‍ ക്ലാസെടുത്തു. സംഘം ഡയരക്ടര്‍ ഇ.വി സന്തോഷ്, സുനില്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply