പടിഞ്ഞാറത്തറയില്‍ വാഹനാപകടങ്ങള്‍ പെരുകുന്നു:റാഫ്
പടിഞ്ഞാറത്തറ : കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡില്‍ വൈത്തിരി മൂന്നും കൂടിയ ജംഗ്ഷന് ഭാഗങ്ങളില്‍ അടിക്കടി ഉണ്ടാക്കുന്ന റോഡപകടങ്ങള്‍ക്ക് അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് റോഡ് ആക് സിഡന്റ് ആക് ഷന് പടിഞ്ഞാറത്തറ ഏരിയ കമ്മിറ്റി ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.വാഹനാപകട സാധ്യതയും യാത്രാസൗകര്യവും കണക്കിലെടുത്ത് സഞ്ചാരയോഗ്യമാക്കുന്ന തരത്തില്‍ കുണ്ടും കുഴിയും അടിയന്തരമായി റിപ്പയര്‍ ചെയ്യണമെന്ന് റാഫിന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് സൈന്‍,ജനറല്‍ സെക്രട്ടറി സജി മണ്ഡലത്തില്‍,എന്നിവരുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും വകുപ്പ് അധികൃതര്‍ക്കും പരാതി നല്കി.
കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഗതാഗതത്തിനെന്ന പോലെ കാല്‍നടക്കാര്‍ വരെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.അടുത്ത കാലത്തായി കുണ്ടും കുഴിയും നികത്തി എങ്കിലും മഴയില്‍ അതെല്ലാം ഒലിച്ചുപോയി.മഴവെള്ളം കെട്ടിനില്‍ക്കുന്നത് മൂലം കാല്‍നടക്കാരെ ചെളിവെള്ളം തെറിപ്പിച്ചു വാഹനങ്ങള്‍ അമിത വേഗതയില്‍ പോയ്ക്കൊണ്ടിരിക്കുന്നു. അടുത്ത.നാളുകളിലായി നിരവധി ബൈക്ക് യാത്രികര്‍ അടക്കമുള്ളവര്‍ അപകടങ്ങളില്‍ പെട്ടതായിട്ടുണ്ട്.
മേഖലാ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ പ്രദേശവാസികളായ ഗഫൂര്‍ ബ്രാന്‍ഡ് വേ,സലാം തോടന്,ജസ്റ്റിന്,ഷുഹൈബ് ബ്രാന്‍ഡ് വേ,ഹബീബ് സൂപ്പര്‍,തുടങ്ങിയവരും സ്ഥലം സന്ദര്‍ശകരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.





Leave a Reply