May 3, 2026

കര്‍ളാട് തടാകത്തിന്റെ മനോഹാരിതയില്‍ പാലിയേറ്റീവ് രോഗി-ബന്ധുസംഗമം

0
site-psd-629
By ന്യൂസ് വയനാട് ബ്യൂറോ

തരിയോട്: കര്‍ളാട് തടാകത്തിന്റെ ശാന്തതയില്‍, നിമിഷങ്ങളെങ്കിലും വേദനകളെ മറന്ന് രോഗികളും ബന്ധുക്കളും ഒരുമിച്ച് സന്തോഷം പങ്കുവെച്ച പെയിന്‍ & പാലിയേറ്റീവ് രോഗി ബന്ധു സംഗമം ഏറെ ഹൃദ്യമായി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ പാലിയേറ്റീവ് വളണ്ടിയര്‍ ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പാലിയേറ്റീവ് ഗ്രൂപ്പ് പ്രസിഡണ്ടുമായ ഷമീം പാറക്കണ്ടി അധ്യക്ഷനായി.

തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി, കോട്ടത്തറ, പൊഴുതന പഞ്ചായത്തുകളില്‍ നിന്നായി പ്രത്യേക വാഹന സൗകര്യം ഒരുക്കിയാണ് നിരവധി കിടപ്പ് രോഗികളെയും ബന്ധുക്കളെയും പരിപാടിയില്‍ എത്തിച്ചത്. വിവിധ കലാപരിപാടികളും ഗാനമേളയും പരിപാടിയുടെ ഭാഗമായി അരങ്ങേറി. വിഭവസമൃദ്ധമായ ഭക്ഷണവും പങ്കെടുത്തവര്‍ക്ക് ഓര്‍മ്മയായിരിക്കാവുന്ന സമ്മാനങ്ങളും വിതരണം ചെയ്തു. തുടര്‍ന്ന് തടാകത്തിന്റെ സുന്ദരമായ കാഴ്ചകള്‍ നുകരാന്‍ തടാക സന്ദര്‍ശനവും ഒരുക്കിയാണ് പരിപാടി അവസാനിച്ചത്. വിവിധ പഞ്ചായത്തുകളില്‍ നിന്നായി ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, സെക്കന്‍ണ്ടറി പാലിയേറ്റീവ് ജീവനക്കാര്‍, പ്രൈമറി പാലിയേറ്റീവ് നഴ്‌സുമാര്‍, പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ മറ്റ് സുമനസ്സുകളും പരിപാടികളില്‍ ആദ്യാവസാനം പങ്കാളികളായി.

തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പ മനോജ്, സ്ഥിരം സമിതി അധ്യക്ഷരായ രാധ പുലിക്കോട്, വിജി ഷിബു, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ അബ്ദുറഹിമാന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, സൂന നവീന്‍, ബീന റോബിന്‍സണ്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷൈനി, ഡോ. ഷെരിഫ്, ഡോ. ദിവ്യകല, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബേസില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അശോകന്‍, പാലിയേറ്റീവ് കെയര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി. സ്മിത, ഹെഡ് നഴ്‌സ് എയ്ഞ്ചല്‍ സെബാസ്റ്റ്യന്‍, റിയ ഐസണ്‍, ജൂലി മാത്യു, രാജാമണി, കെ ടി കുഞ്ഞബ്ദുള്ള, നാസര്‍ പുല്‍പ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു. തരിയോട് സെക്കന്‍ഡറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ ഗ്രൂപ്പ് സെക്രട്ടറി എം ശിവാനന്ദന്‍ സ്വാഗതവും ട്രഷറര്‍ വി മുസ്തഫ നന്ദിയും പറഞ്ഞു.

പരിപാടികള്‍ക്ക് പാലിയേറ്റീവ് വളണ്ടിയര്‍മാരായ പി കെ മുസ്തഫ, അനില്‍കുമാര്‍, ജോര്‍ജ് ടി കെ, ബി സലീം, ശാന്തി അനില്‍, പ്രിയ ബാബു, കെ ടി ഷിബു, ജിന്‍സി സണ്ണി, കെ ടി സബ്‌ന, രമ്യ മനോജ്, പി കെ പ്രകാശന്‍, ജോസ് പടിഞ്ഞാറത്തറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *