May 2, 2026

മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവം തിങ്കളാഴ്ച തുടങ്ങും

0
IMG_20251031_184800
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി :മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവം തൊണ്ടർനാട് എംടിഎം ഹയർസെക്കൻഡറി സ്കൂളിൽ തിങ്കളാഴ്ച മുതൽ ആരംഭിക്കും.108 സ്കൂളിൽ നിന്ന് 8000ത്തിലധികം മത്സരാർത്ഥികൾ പങ്കെടുക്കുന്ന സ്കൂൾ ഉപജില്ലാ കലോത്സവത്തിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.12 വേദികളിൽ നവംബർ 3 മുതൽ 7 വരെയുള്ള അഞ്ചു ദിവസങ്ങളിലാണ് രാവും പകലും മത്സരങ്ങൾ നടക്കുക.ഈ വർഷത്തെ സ്കൂൾ ഉപജില്ലാ കലോത്സവത്തിന് എല്ലാ ഗ്രാമീണ ഭംഗിയും പിന്തുണയും പ്രദേശത്തെ ജനങ്ങൾ അറിയിച്ച്പ്രവർത്തന പാതയിലാണ്.13 സബ് കമ്മിറ്റികൾ രൂപീകരിച്ച് വിപുലമായ സ്വാഗതസംഘം കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.നവംബർ നവംബർ 3 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മന്ത്രി ഒ ആർ കേളു കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.കലോത്സവത്തിന് മുന്നോടിയായി സംസ്കാരിക ഘോഷയാത്രയോടെയാണ്. പരിപാടികൾക്ക് തുടക്കം കുറിക്കുക. പത്ര സമ്മേളനത്തിൽ മജ്ഞു .ടി, കോളോത്ത് അബ്ദുള്ള, ടി.മൊയ്തു, ബിജു .പി.ടി.കെ, സുബൈർ ഗദ്ദാഫി, സജിമോൻ സ്കറിയ, സുധീഷ് കുമാർ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *